
നിയമം പാലിക്കാതെയും, രജിസ്ട്രേഷന് ഇല്ലാതെയും ഏജന്‍സികള്‍ കുഴല്‍ക്കിണറുകള്‍ കുഴിച്ചാല്‍ ഇനി പിഴ ഉള്‍പ്പെടെയുളള നടപടികള്‍ നേരിടേണ്ടി വരും. അനധികൃതമായി കുഴിയ്ക്കുന്നവയ്ക്ക് ഒരു ലക്ഷം രൂപ വരെയും രജിസ്ട്രേഷനില്ലാതെ കുഴിച്ചാല്‍ 25,000 രൂപവരെയുമാണ് പിഴ ഈടാക്കുക.
ഇതു സംബന്ധിച്ച ഉത്തരവ് 2014 ല്‍ ഇറക്കിയിരുന്നെങ്കിലും അവ്യക്തമായതിനാല്‍ മരവിപ്പിച്ചിരുന്നു. പിന്നീട് ഇപ്പോഴാണ് ഉത്തരവ് പരിഷ്കരിച്ചത്. ഭൂഗര്‍ഭ ജലവകുപ്പ് ജില്ലാ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ക്കാണ് പിഴ ചുമത്താനുളള അധികാരം.
ഏജന്‍സികള്‍ ഒറ്റ തവണ അടയ്ക്കേണ്ട രജിസ്ട്രേഷന് ഫീസ് 60,000 രൂപയാണ്. സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ 'നീരറിവ്' എന്ന ഭൂഗര്‍ഭ വകുപ്പിന്റെ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഇങ്ങനെ ഏജന്‍സികള്‍ കുഴിക്കുന്ന ഓരോ കിണറിന്റെയും വിവരം ആപ്പില്‍ അപ്ലോഡ് ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.






