
ചിരഞ്ജീവി, രവി തേജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബോബി കൊല്ലി സംവിധാനം ചെയ്ത ‘വാള്‍ട്ടയര്‍ വീരയ്യ’ ബോക്സോഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷം വീരയ്യ വിജയ വിഹാരം എന്ന പേരില്‍ വാറങ്കറിലെ ഹന്‍മകൊണ്ടയില്‍ വെച്ച് കഴിഞ്ഞ ദിവസം നടന്നു. നടന് രാം ചരണ്‍ ആയിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥി. നിരവധി ആരാധകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ചടങ്ങില്‍ പങ്കെടുത്ത രാം ചരണ്‍ വികാരനിര്‍ഭരമായ പ്രസംഗമായിരുന്നു നടത്തിയത്. ബ്ലോക്ക് ബസ്റ്റര്‍ നിര്‍മാതാക്കളായ നവീനും രവിക്കും അഭിനന്ദനങ്ങള്‍. അവര്‍ എനിക്ക് രംഗസ്ഥലം പോലെയൊരു നാഴികക്കല്ല് സമ്മാനിച്ചു. അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാ നായകന്മാര്ക്കും കരിയറിലെ മികച്ച സിനിമകള്‍ സമ്മാനിക്കുന്ന നിര്‍മ്മാതാക്കളാണ് അവര്‍. അര്പ്പണബോധമുളള ധൈര്യശാലികളായ നിര്മ്മാതാക്കളാണവര്. ബോബിക്ക് വലിയ അഭിനന്ദനങ്ങള്‍. ഞാന്‍ യുഎസിലായിരുന്നപ്പോള്‍ റിലീസ് ചെയ്ത സിനിമയാണിത്. ഇതിന്റെ റിലീസ് സമയത്ത് നാട്ടില്‍ നിന്നും സിനിമ കാണാന്‍ സാധിക്കാതെ വളരെ അക്ഷമനായാണ് ഞാന്‍ അവിടെ ഇരുന്നത്-രാം ചരണിന്റെ വാക്കുകള്‍.
സിനിമയില്‍ നാന്നയെ (ചിരഞ്ജീവി) എന്റെ സഹോദരനെപ്പോലെയാണ് കാണാന്‍ സാധിക്കുന്നത്. ആരാധകരിലൊരാളായാണ് ഞാന്‍ ഇവിടെത്ത എത്തിയത്. രവി തേജയുടെ സീരിയസ് കഥാപാത്രം ഞാന്‍ ആസ്വദിച്ചു, അത് പോരാ എന്ന് എനിക്ക് തോന്നി അങ്ങനെ നെറ്റ്ഫ്ലിക്സില്‍ ഞാന്‍ അദ്ദേഹത്തിന്റെ ധമാക്ക കണ്ടു. മൂന്ന് അതിമനോഹരമായ ഗാനങ്ങളും സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ഒരുക്കിയ ദേവിശ്രീ പ്രസാദിന് അഭിനന്ദനങ്ങള്‍. ഈ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭനന്ദനങ്ങള്‍. ഇത്ര വലിയ വിജയം സമ്മാനിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്റെ നന്ദി-രാം ചരണ്‍ കൂട്ടിച്ചേര്‍ത്തു.






