
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്. ഭാര്യ പ്രിയയും മകന് ഇസഹാഖുമെല്ലാം ആരാധകര്‍ക്കേറെ പ്രിയങ്കരരാണ്. മകന്റെ വിശേഷങ്ങളും വീഡിയോയുമെല്ലാം ഇടയക്കിടെ ചാക്കോച്ചന് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുണ്ട്.
സൂപ്പര്‍ ഹീറോയായ ഹര്ക്കിന്റെ മുഖം മൂടിയണിഞ്ഞ് ചാക്കോച്ചനൊപ്പം പോസ് ചെയ്യുന്ന ഇസുവിന്റെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
പതിനാല് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് കടന്നുവന്ന കുഞ്ഞാണ് ഇസഹാഖ്. മകന് ജനിച്ച നിമിഷം മുതല്‍ ഓരോ കൊച്ചു കൊച്ചു വിശേഷങ്ങളും ചാക്കോച്ചന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
നിരവധി ആുകളകാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തുന്നത്.






