ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍ തുടരുയാണ്. എല്ലാ നഗരങ്ങളിലും ശുചീകരണത്തിന് യ്രന്തസഹായമെത്തിക്കും.
റെയില്‍വേയ്ക്ക് ഏക്കാലത്തേയും ഉയര്‍ന്ന വിഹിതമാണ് മാറ്റിവച്ചിരിക്കുന്നത്. 2.4 ലക്ഷം കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. പ്രദേശിക കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനും സാങ്കേതിക, ചരക്ക് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണിത്. 2013-14 വര്‍ഷത്തില്‍ നീക്കി വച്ച തുകയുടെ ഒമ്പതിരട്ടി വരുമിത്.
കോട്ടണ്‍ ഉത്പാദനം ലോക ശരാശരിയില്‍ കുറവാണ്. കോട്ടണ്‍ ഉത്പാദനം മെച്ചപ്പെടുത്തുന്നതിന് പിപിപി മോഡല്‍ കൊണ്ടുവരും.
മൂലധന ചെലവ് 33% വര്‍ധിപ്പിച്ചു. 10 ലക്ഷം കോടിയിലെത്തും. ഭാരത്മാല, ഗതിശകതി, പര്‍വത്മാല, സാഗര്‍മാല എന്നീ പദ്ധതികള്‍ വഴി സര്‍ക്കാര്‍ പദ്ധതികള്‍ അതിവേഗം നടപ്പാക്കും.
ഇതുവരെ 47.8 കോടി ജന്‍ ധന് അക്കൗണ്ടുകള്‍ തുറന്നു. ഗ്രീന്‍ ഹൈഡ്രന്‍ ഉത്പാദനം 5 എംഎംടി ആയി 2030 ഓടെ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി 35,000 കോടി അനുവദിച്ചു.
പാന്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി പ്രഖ്യാപിച്ചു.
പ്രേദശിക എയര്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ 50 അധിക വിമാനത്താവളങ്ങള്‍, ഹെലിപാഡുകള്‍, വാട്ടര്‍ എയ്റോ ഡ്രോണുകള്‍, അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ടുകള്‍ എന്നിവ. സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മൂലധന ചെലവ് 10 ലക്ഷം കോടിയാക്കും.
ഇ- കോടതികളുടെ മൂന്നാം ഘട്ടത്തിന് തുടക്കമാകും.
30 സ്കില്‍ ഇന്ത്യ രാജ്യാന്തര സെന്ററുകള്‍
പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ വിഹിതം 64% വര്‍ധിപ്പിച്ച 79,000 കോടി രൂപയാക്കി. നിര്‍മ്മാണ മേഖലയിലെ വാണിജ്യ വാഹനങ്ങളുടെയും ട്രാക്ടറുകളുടെ ഉപയോഗത്തിന് ഇത് പ്രയോജനം ചെയ്യും.






