
മലപ്പുറം : കളളുഷാപ്പില്‍ കവര്‍ച്ചയും ആക്രമണവും .ഷാപ്പ് ഉടമയുടെ കഴുത്തില്‍ നിന്നും എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു . മലപ്പുറം വങ്ങാട് മൂര്‍ക്കനാട് റോഡിലുളള കളളുഷാപ്പിലാണ് സംഭവം .
ബൈക്കില്‍ എത്തിയ രണ്ട് പേരാണ് കവര്‍ച്ച നടത്തിയത് . സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി കോളത്തൂര്‍ പോലീസ് അറിയിച്ചു .
ഷാപ്പില് രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷം അവസരം ഒത്തുവന്നപ്പോള്‍ കവര്‍ച്ച നടത്തുകയായിരുന്നു . ജോലിക്കാരനെ അടുക്കളയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച . മൊബൈല്‍ ഫോണും കവര്‍ന്നെന്ന് പരാതിപ്പെട്ടു . ആക്രമണത്തില്‍ ഷാപ്പ് ഉടമക്കും ജോലിക്കാരാനും നിസ്സാര പരിക്കേറ്റു .






