
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞിരുന്നു. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും സ്വര്‍ണ വില 42,000 ന് മുകളിലാണ് തുടരുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 42,200 രൂപയാണ് വിപണിയിലെ വില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. വെളളിയുടെ വിലയും ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെളളിയുടെ വിപണി വില 75 രൂപയാണ്. ഇന്ന് ഉയര്‍ന്നത് ഒരു രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെളളിയുടെ വില 90 രൂപയാണ്.






