
കൊച്ചി: സിനഡ് കുർബാന അടിച്ചേൽപ്പിക്കുന്നത് സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന തർക്കത്തിന് മധ്യസ്ഥതയിലൂടെ പരിഹാരം കാണാൻ ഹൈക്കോടതി. വിഷയത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ആൻഡ്റൂസ് താഴത്ത്, ഫാ. ആന്റണി നരികുളം, റിജു കാഞ്ഞൂക്കാരൻ, ഫാ. സെബാസ്റ്റ്യൻ തളിയൻ, ഫാ. ആന്റണി നരികുളം, ഫാ. ആന്റണി പൂതവേലി എന്നിവർക്കും പ്രത്യേക ദൂതൻ വഴി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും, ജില്ലാ കളക്ടർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും കോടതി നോട്ടീസ് കൈമാറി. ബസലിക്ക പള്ളിയിലടക്കം നിലനിൽക്കുന്ന സംഘർഷത്തിൽ കോടതി ഇടപെടൽ തേടി സഭാ വിശ്വാസികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഷാജി പി ചാലിയുടെ ഇടപെടൽ.
കുർബാന തർക്കത്തിന്റെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്നതിനാൽ പള്ളി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടുവെന്നും അതിനാൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ബസിലിക്ക ഇടവക അംഗങ്ങളായ ആന്റണി ജോസഫ്, ടോമി ജോസഫ് എന്നിവർ നൽകിയ ഹർജിയിൽ ആവശ്യപെട്ടത്. അഡ്വ. അരുൺ മാത്യു വടക്കൻ ആണ് വാദികൾക്ക് വേണ്ടി ഹാജരായത്. തിങ്കളാഴ്ച കക്ഷികളോട് ഹാജരാക്കാൻ കോടതി നിർദേശിച്ചു. ഇതിനുശേഷമായിരിക്കും ഹൈക്കോടതി മീഡിയേഷൻ സെന്ററില്‍ നടക്കുന്ന മധ്യസ്ഥ ചർച്ചയുടെ തീയതി തീരുമാനിക്കുക.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടെന്നും അതിനാല്‍ ഹൈക്കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നത്. ഡിസംബര്‍ 23-24 തിയതികളിലാണ് കുര്‍ബ്ബാനയെ അവഹേളിക്കുന്ന തരത്തിലും ദേവാലയത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന തരത്തിലും സംഘര്‍ഷം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് അനിശ്ചിതകാലമായി പള്ളി അടച്ചിട്ടിരിക്കുകയാണ്.






