
പാര്‍ട്ടി അറിയാതെ നടത്താനൊരുങ്ങിയ മന്ത്രിയുടെ വിദേശയാത്ര മുഖ്യമന്ത്രി വെട്ടി. കൃഷിമന്ത്രി പി.പ്രസാദിന്റെ ഇസ്രയേല്‍ യാത്രയാണ് പാളിയത്. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയെ അറിയിക്കാതെ ഉത്തരവിറക്കിയതാണ് വിനയായത്.
ആധുനികവും ചിലവു കുറഞ്ഞ കൃഷിരീതി പഠിക്കുന്നതിനായിട്ടായിരുന്നു മന്ത്രി ഇസ്രായേല്‍ സന്ദര്‍ശനം പദ്ധതിയിട്ടത്. എന്നാല്‍ പാര്‍ട്ടി അനുമതി നല്‍കിയിട്ടില്ലെന്ന് സി.പി.ഐ. നേതൃത്വം അറിയിച്ചതോടെ മുഖ്യമന്ത്രി തന്നെ ഇടപെടുകയായിരുന്നു. വിവരം പാര്‍ട്ടിയെ അറിയിക്കിതിരുന്നത് സിപിഐ സംസ്ഥാന സെക്രട്ടറിയുള്‍പ്പടെയുള്ള നേതാക്കളുടെ അനിഷ്ടത്തിടനാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിദേശയാത്രനിശ്ചയിച്ചത് യാതൊരു കൂടിയാലോചനയും ഇല്ലാതെയാണെന്നത് കടുത്ത എതിര്‍പ്പ് വിളിച്ചു വരുത്തുകയും ചെയ്തു.
പാര്‍ട്ടിയോട് പറയാതെ യാത്ര നിശ്ചയിച്ചതും ഉത്തരവ് ഇറക്കിയതും ഒരു വിഭാഗം നേതാക്കളേയും ചൊടിപ്പിച്ചു. നേരത്തേ കേരളം നേരിട്ട വന്‍ പ്രളയകാലത്ത് വനംമന്ത്രി കെ രാജു വിദേശയാത്രയായത് സിപിഐയെ വെട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പി. പ്രസാദിന്റെ വിദേശ യാത്രയും. ഇതിന് പുറമേ ഇസ്രായേല്‍ - പലസ്തീന് വിഷയത്തില്‍ പാര്‍ട്ടി രൂക്ഷമയി എതിര്‍ക്കുന്ന രാജ്യത്തേക്കാണ് പാര്‍ട്ടിയുടെ സ്വന്തം മന്ത്രി പോകാനൊരുങ്ങുന്നത്. പാര്‍ട്ടിക്ക് ആശയപരമായി വൈരുദ്ധമുള്ള ഇസ്രയേലിനെതിരേ അനേകം തവണ എഴുതിയ പത്രമാണ് ജനയുഗം.
കര്‍ഷകരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും കൂട്ടിയുള്ള ഇസ്രായേലിലേക്കുള്ള യാത്ര പാര്‍ട്ടിക്കെതിരേ വിമര്‍ശകര്‍ക്ക് ആയുധം നല്‍കുന്നത് പോലെയാകുമെന്നും വിലയിരുത്തുന്നു.






