
അടിമാലി താലൂക്ക് ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്യേണ്ട രോഗിയ്ക്കു പകരം വീട്ടില്‍ വിട്ടത് മറ്റൊരു രോഗിയെ. ഓര്‍ത്തോ ഡോക്ടര്‍ നിര്‍ദേശിച്ച രോഗിയ്ക്കു പകരം സിവില്‍ സര്‍ജന്റെ ചികിത്സയിലിരുന്ന രോഗിയെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. തിങ്കളാഴ്ച ആയിരുന്നു സംഭവം.
ആശുപത്രി വാര്‍ഡില്‍ ഓര്‍ത്തോ ഡോക്ടറുടെ ചികിത്സയിലുണ്ടായിരുന്ന ഇടമലക്കുടി സ്വദേശി മഹേശ്വരനും, സിവില്‍ സര്‍ജന്റെ ചികിത്സയിലുണ്ടായിരുന്ന വേലിയംപാറ സ്വദേശി രാജു നാഗനേയും അഡ്മിറ്റു ചെയ്തിരുന്നു. ഓര്‍ത്തോ സര്ജന് തന്റെ രോഗിയ്ക്ക് കഴിഞ്ഞ 30 നു ഡിസ്ചാര്‍ജ് സമ്മറി എഴുതി വാര്‍ഡിലെ നഴ്സുമാരെ ഏല്‍പ്പിച്ചിരുന്നു. നഴ്സുമാര്‍ സര്ജന് അഡ്മിറ്റു ചെയ്ത രാജു നാഗനെ ഡിസ്ചാര്‍ജ് ചെയ്തു.
ഓര്‍ത്തോ ഡോക്ടര്‍ നില്ദേശിച്ച മരുന്നുകള്‍ രാജു നാഗനു നല്‍കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം സര്ജന് പരിശോധനയ്ക്കു വന്നപ്പോള്‍ തന്റെ രോഗിയായ രാജു നാഗനെ കണ്ടില്ല. വിവരം അന്വേഷിച്ചപ്പോഴാണ് ഡിസ്ചാര്‍ജ് ചെയ്ത രോഗി മാറിപ്പോയ കാര്യം ഡോക്ടര്‍ അറിഞ്ഞത്.
ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഇതുവരെ എടുത്തിട്ടില്ല. ആശുപത്രി ജീവനക്കാര്‍ രാജു നാഗുവിന്റെ വീട്ടിലെത്തി മാറി നല്കിയ മരുന്നുകള്‍ തിരികെ വാങ്ങി. സംഭവത്തെ കുറിച്ചു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.






