
ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ സിനിമയായ ‘കിംഗ് ഓഫ് കൊത്ത’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമയിലെ സഹതാരങ്ങളില്‍ മിക്കവരും ഷെയര്‍ ചെയ്തിട്ടുണ്ട്. സഹനടനായും പിന്നീട് നായകനായും തിളങ്ങുന്ന സൈജു കുറുപ്പും തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ ദുൽഖർ സൽമാനെതിരെ വിമർശനവുമായി എത്തിയ ആൾക്ക് നടൻ സൈജു കുറുപ്പ് നൽകിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
സൈജു കുറുപ്പ് ഷെയര്‍ ചെയ്ത പോസ്റ്ററിനു താഴെ ദുൽഖറിനെതിരെ വിമർശന കമന്റുമായി ഒരാൾ എത്തിയത്. ‘‘സൈജു, നിങ്ങളുടെ സിനിമയൊന്നും ഒരു വാക്കുകൊണ്ട് പോലും പ്രമോട്ട് ചെയ്യാത്ത ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്.’’ ഇങ്ങനെയായിരുന്നു കമന്റ്. സൈജു അതിന് കൃത്യമായ മറുപടിയും നല്കി ‘‘സഹോദരാ, നിങ്ങൾ പറയുന്നത് തെറ്റാണ്.
Dq എന്റെ ഏറ്റവും നല്ല സുഹൃത്താണ്, എന്നെ സഹായിക്കുകയും കാതലായി പിന്തുണക്കുകയും ചെയ്തിട്ടുണ്ട്... ഞാൻ നായകനായ ‘ഉപചാരപൂർവം ഗുണ്ടാ ജയൻ’ നിർമ്മിച്ച് അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്... ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു ബ്രോ... Dq എപ്പോഴും നിസ്വാർത്ഥമായി ആളുകളെ സഹായിക്കുന്നു …’’ എന്നായിരുന്നു സൈജു നല്കിയ മറുപടി.
ജോഷിയുടെ മകനായ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് തമിഴ്നാട്ടിലെ കാരൈക്കുടിയിൽ പുരോഗമിക്കുന്നുണ്ട്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ഈ സിനിമ പറയുന്നത്. അഭിലാഷ് എൻ. ചന്ദ്രന് തിരക്കഥയില്‍ ഒരുങ്ങുന്ന ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്.






