
കണ്ണൂര്‍ : സംസ്ഥാനത്ത് ഇനി ഹര്‍ത്താല്‍ നടത്തില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. ഹര്‍ത്താല്‍ എന്ന സമര മുറയ്ക്ക് കോണ്‍ഗ്രസ് എതിരാണെന്നും താന്‍ അധ്യക്ഷനായിരിക്കുന്ന കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്നും കെ.പി.സി.സി. പ്രസിഡന്റെ് കെ.സുധാകരന് എം.പി. കണ്ണൂരില്‍ പറഞ്ഞു. ഹര്‍ത്താല്‍ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപാറുന്ന സമരം നയിക്കുമെന്നും സുധാകരന് പ്രഖ്യാപിച്ചു.
ജനത്തിന്റെ നട്ടെല്ല് ചവട്ടിപൊട്ടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത് അവതരിപ്പിച്ചത് . പാവങ്ങളുടെ പണം കൊളളയടിച്ച് പിണറായി ധൂര്‍ത്ത് ജീവിതം നയിക്കുകയാണ്. ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വിലകൂട്ടിയത്. നികുതി കൂട്ടിയ ബജറ്റിനെ കുറിച്ച് ഇടതു അനുഭാവികളും പ്രതികരിക്കണം. പൊതുപണം ഇങ്ങനെ കൊളളയടിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കരുതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.






