
ലോക അര്‍ബുദദിനത്തില്‍ തന്റെ രോഗത്തെ അതിജീവിച്ച ഒരാളുടെ കഥയാണ് ശ്രദ്ധേയമാകുന്നത്. കോടിയേരി സ്വദേശി നിധിന് വത്സന് ആണ് തന്റെ രോഗം ഭേദമായ തൊട്ടടുത്ത വര്‍ഷം തന്നെ കായിക ഇനമായ അയണ്‍മാനില്‍ പങ്കെടുത്ത് വിജയകിരീടമേന്തിയത്. യുവ ഐ.പി.എസ് ഉദ്യോഗസ്ഥന് കൂടിയാണ് ഇദ്ദേഹം.
രണ്ട് കിലോമീറ്ററില്‍ കടലില്‍ നീന്തി, പിന്നീട് ഒരു കിലോമീറ്ററോളം ഓടി സൈക്കിളെടുത്ത് , 19 കിലോമീറ്റര്‍ ചവിട്ടി അവിടെ നിന്ന് വീണ്ടും 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍ ചെയ്ത് ഒന്നിന് പുറകെ ഒന്നായി നിധിന് വിജയത്തിലേക്ക് കുതിച്ചു.
നിധിന്റെ രോഗപ്രതിരോധ വ്യവസ്ഥയെയായിരുന്നു അര്‍ബുദം പിടികൂടിയത്. ഒന്നര വര്‍ഷം കൊണ്ട് ക്യാന്‍സര്‍ പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞെന്നും താങ്ങായി നിന്നവര്‍ മനസ്സിനെ പാകപ്പെടുത്താന്‍ സഹായിച്ചെന്നും ഈ യുവ ഐ.പി.എസ് ഉദ്യോഗസ്ഥന് പറഞ്ഞു. ക്യാന്‍സറിനെ നേരിടാന്‍ ചികിത്സയോടൊപ്പം രോഗിയുടെ ഇച്ഛാശക്തിയും പ്രധാനമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 2021 ലെ ഐ.പി.എസ് ഓഫീസറായ നിധിന് ഇപ്പോള്‍ വടക്കന്‍ ഗോവയുടെ ചുമതലക്കാരനാണ്.






