ചൈനയില്‍ ശതകോടീശ്വരന്മാര് കൂട്ടപലായനം നടത്തുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തങ്ങളുടെ സ്വത്ത് കൈക്കലാക്കുമെന്ന ഭീതിയിലാണ് ഇവര്‍ നാടുകടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെക് മേഖലയിലെ തകര്‍ച്ചയും, മൂന്ന് വര്‍ഷത്തെ കോവിഡ് ദുരിതവും കോടീശ്വരന്മാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിനായി സ്വകാര്യ സ്വത്ത് പൊതുസ്വത്താക്കി പ്രഖ്യാപിക്കുമോയെന്ന സംശയങ്ങളാണ് സമ്പന്നര്‍ സിംഗപ്പൂരിലേക്ക് കൂടുമാറാന്‍ ഇടയാക്കിയത്.
ചൈനീസ് കോടീശ്വരന്മാരെ സഹായിക്കുന്ന കമ്പനികള്‍ക്ക് സിംഗപ്പൂരിലിപ്പോള് ഡിമാന്റ് കൂടുതലാണ്. സിംഗപ്പൂരിലെത്തിയവര് ആഡംബര കാറുകളും, കസീനോകളും വാങ്ങിക്കൂട്ടുകയാണെന്നും സെന്റോസയില്‍ ബെന്റലിയും, റോള്‍സ് റോയ്സും അടക്കമുളള വാഹനങ്ങള്‍ നിരത്തുകള്‍ കീഴടക്കിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Comments