
മലയാളത്തില്‍ ട്രെന്‍ഡ്സെറ്ററായി മാറിയ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ഭദ്രന് സംവിധാനം ചെയ്ത സ്ഫടികം. മോഹന്‍ലാലിന്റെ ആടുതോമയെയും ആ കൂളിംഗ് ഗ്ലാസും ഓട്ടക്കാലണയും, ചാക്കോ മാഷും , തുളസിയുമെല്ലാം പ്രേക്ഷകമനസ്സില്‍ ഇന്നും മായാതെ നില്‍ക്കുകയാണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് 28 വര്‍ഷത്തിന് ശേഷം ഡിജിറ്റല്‍ റീമാസ്റ്ററിംഗിലൂടെ റിലീസിനൊരുങ്ങുകയാണ് സ്ഫടികം. ഫെബ്രുവരി 9 നാണ് ചിത്രം തിയറ്ററുകളിലെത്തുക.
പുതുതായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രങ്ങളില്‍ ഒന്നില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭദ്രന്. രണ്ട് സിനിമകളുടെ പണിപ്പുരയിലാണ് താനെന്നും അതില്‍ ഒന്നായ ജൂതന്റെ സ്ക്രിപ്റ്റ് റെഡിയാണെന്നും, ഉടന്‍ തന്നെ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ സംവിധാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജിം കെനി എന്നാണ് അതില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശക്തമായ കഥാപാത്രങ്ങളുളള ഒരു റോഡ് മൂവി ആണിതെന്നും പ്രണയവും ആക്ഷനും വൈകാരിക മുഹൂര്‍ത്തങ്ങളും നിറഞ്ഞ ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






