
അവതാരക, നടി, വ്ളോഗർ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ താരമാണ് ഗായിക റിമി ടോമി. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമി ടോമിയ്ക്ക്. എത്ര മണിക്കൂർ നീണ്ട സ്റ്റേജ് പ്രോഗ്രാമായാലും മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ ഓളമാണ്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കാറുള്ള റിമി തന്റെ പുതിയ ഔട്ട്ഫിറ്റുകളുടെ ഫോട്ടോഷൂട്ടുകളും ഡാന്‍സും പാട്ടുകളുമെല്ലാം അതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം ട്രെന്‍ഡിംഗ് റീല്സായ ‘മാല ടം ടം, മഞ്ജര ടം ടം’ എന്ന പാട്ടിനൊപ്പം ചുവടു വയ്ക്കുകയാണ് റിമി. പീക്കോക്ക് ബ്ലൂ പട്ടുസാരിയില്‍ മുല്ലപ്പൂവും ചൂടി തനി ട്രഡീഷണല്‍ സ്റ്റൈലിലാണ് റിമിയുടെ ഡാന്‍സ്. ട്രെന്‍ഡിംഗായ ചുവടുകളാണ് റിമി വയ്ക്കുന്നത്. സാരിയിലും ട്രഡീഷണല്‍ ആന്റിക് ഓര്‍ണമെന്റ്സിലും എലഗന്റ് ലുക്കില്‍ തിളങ്ങുകയാണ് റിമി.
‘മീശമാധവൻ’ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ’ ലൂടെയാണ് റിമി ടോമി പിന്നണിഗാനരംഗത്ത് എത്തുന്നത്. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും ജഡ്ജായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന ഗായികയാണ് റിമി.






