
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ന്യുമോണിയയ്ക്കുള്ള ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിക്കു വേണ്ടത്ര ചികിത്സ നല്കാന് ഭാര്യയും, മൂത്ത മകളും, ചാണ്ടി ഉമ്മനും തയാറാകുന്നില്ലെന്നു ഇളയ മകള്‍ മാത്രമാണ് അദ്ദേഹത്തിനു ചികിത്സ നല്‍കണമെന്നു അഭിപ്രായമുള്ളൂ , ബാക്കിയുള്ളവര്‍ പ്രാര്‍ത്ഥനയിലൂടെ രോഗം ഭേദമാകുമെന്നു നിലപാടിലാണെന്നു ഉമ്മന്‍ ചാണ്ടിയുടെ ഇളയ സഹോദരന് അലക്സ്.വി.ചാണ്ടി പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയ്ക്കു മതിയായ ചികിത്സ നല്‍കാത്തതില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 42 പേര് ഒപ്പിട്ട പരാതി മുഖ്യമന്ത്രിയ്ക്കു കൊടുത്തിരുന്നു. സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന രാഷ്ട്രീയ നേതാവിനു ചികിത്സ നിഷേധിയ്ക്കുന്നത് സംസ്ഥാനത്തിനു തന്നെ അപമാനമാണെന്നു പരാതിയില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് ചികിത്സയ്ക്കായി രൂപീകരിയ്ക്കണമെന്നു അലക്സ് ചാണ്ടി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനെതിരെ പ്രതികരിച്ചു ഉമ്മന്‍ ചാണ്ടിയും മകനും ലൈവ് വന്നിരുന്നു. തന്റെ കുടുംബത്തിനെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ അവസാനിപ്പിയ്ക്കണം, ഇത് കേള്‍ക്കുന്ന തനിയ്ക്ക് അത്യധികം വേദന ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.
മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണിയും, എം.എം ഹസനും സന്ദര്‍ശിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്കു മതിയായ ചികിത്സ ലഭിയ്ക്കുന്നില്ലന്നു വാര്‍ത്ത പ്രചരിച്ചിരുന്നതിനു തൊട്ടു പിന്നാലെയാണ് ഇവരുടെ സന്ദര്‍ശനം. താന്‍ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ വരാറുണ്ടെന്നു എ.കെ ആന്റണി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയ്ക്കു പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകുമെന്നു എം.എം ഹസന് അറിയിച്ചു.






