
കലാഭവന്‍ മണിയോട് അനാദാരവ് കാട്ടിയെന്നാരോപിച്ച് ചലച്ചിത്ര മേളയില്‍ പ്രതിഷേധ പ്രകടനം
തിരുവനന്തപുരം: കലാഭവന്‍ മണിയോട് ചലച്ചിത്ര മേളയില്‍ അനാദരവ് കാട്ടിയെന്നാരോപിച്ച് മാക്ട ഫെഡറേഷന് കൈരളി തീയറ്ററിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തി. ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ സംവിധായകന് വിനയനോട് വ്യക്തി വിരോധം തീര്‍ക്കുകയാണെന്നും മാക്ട ആരോപിച്ചു.
രണ്ടാഴ്ച മുന്‍പ് നടന്ന 47-ാം ഗോവ ചലച്ചിത്ര മേളയില്‍ മണിയോടുള്ള ആദരവായി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും അവതരിപ്പിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെ മേളയില്‍ നിന്ന് വിനയന്റെ ഈ ചിത്രത്തിന് പകരം സിബി മലയിലിന്റെ നായകനായി മണിയെത്തിയ ആയിരത്തില്‍ ഒരുവനാണ് പ്രദര്‍ശിപ്പിച്ചത്. ഇത് വിനയനോടുള്ള പക പോക്കലാണെന്നും കമല്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനവും ഫെഫ്ക പ്രസിഡന്റ് സ്ഥാനവും രാജി വെയക്കണമെന്നും മാക്ട പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.






