ബോളിവുഡ് താരം അക്ഷയ് കുമാറും അദ്ദേഹം അഭിനയിച്ച പുതിയ പരസ്യവും ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ രൂക്ഷവിമര്‍ശനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഖത്തര്‍ എയര്വേഴ്സിനുവേണ്ടി താരം അഭിനയിച്ച പുതിയ പരസ്യമാണ് അദ്ദേഹത്തെ കുഴപ്പത്തിലാക്കിയത്. പരസ്യത്തില്‍ ഒരിടത്ത് ഇന്ത്യയുടെ ഭൂപടം വരുന്ന ഭാഗത്ത് അക്ഷയ് കുമാര്‍ ചവിട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
കഴിഞ്ഞദിവസമാണ് ഖത്തര്‍ എയര്‍വേയ്സിന്റെ പരസ്യം അക്ഷയ് കുമാര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. അദ്ദേഹത്തെക്കൂടാതെ നടിമാരായ ദിഷാ പഠാണി, നോറോ ഫത്തേഹി, മൗനി റോയി, സോനം ബജ്വ എന്നിവരും പരസ്യത്തിലുണ്ട്. കറങ്ങുന്ന ഒരു ഡിജിറ്റല്‍ ഗ്ലോബിന് മുകളിലൂടെ താരങ്ങള്‍ നടക്കുന്നതായാണ് പരസ്യത്തിലുളള ദൃശ്യങ്ങള്‍. ഇതില്‍ അക്ഷയ് കുമാര്‍ നടക്കുമ്പോള്‍ ചവിട്ടുന്നത് ഇന്ത്യയുടെ ഭൂപടത്തിലാണ് എന്നതാണ് വിമര്‍ശനത്തിനിടയാക്കിയത്.
ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നത്. ഇന്ത്യയോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഒപ്പം ഇങ്ങനെ ഭൂപടത്തിന് മുകളിലൂടെ നടക്കാമെന്നത് ആരുടെ ആശയമാണെന്നും ചോദിച്ചു.
രാജ് മേത്ത സംവിധാനം ചെയ്യുന്ന സെല്‍ഫിയാണ് അക്ഷയ് കുമാറിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇമ്രാന് ഹാഷ്മി, ഡയാന പെന്റി, നുസ്രറത്ത് ബച്ചൂറ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ റീമേക്കാണ് സെല്‍ഫി. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായാണ് സെല്‍ഫിയില്‍ അക്ഷയ് കുമാര്‍ എത്തുന്നത്.

Comments