
കേരളത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് വിദ്യാര്‍ത്ഥികള്‍ പോകുന്നതിനെ കുറിച്ചു പഠിയ്ക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കു വിദ്യാര്‍ത്ഥികളെ കൊണ്ടുവരാനും കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനും ശ്രമിയ്ക്കുമെന്നും , കേരളത്തില്‍ വിദ്യര്‍ത്ഥികള്‍ക്കു പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി നടപ്പാക്കാനുള്ള തരത്തില്‍ കരിക്കുലം പരിഷ്കരണങ്ങള്‍ നടത്തും, കോളേജിലെ പരീക്ഷാഫലം വൈകുന്നതു തടയാന്‍ സോഫ്റ്റ്വെയര് കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് വന്നതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുമെന്നു മന്ത്രി അറിയിച്ചു.




