
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മുന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. എന്ന വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിനിലെഎന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാം. അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇന്ന് രാവിലെ 11 മുതല്‍ പ്രവേശനം നേടാം. പ്രവേശന നടപടികള്‍ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിന് പൂര്‍ത്തിയാകും. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.
വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍നിന്ന് അഡ്‌മിഷന്‍ സമയത്ത് പ്രിന്റ് എടുത്ത് നല്‍കും. ഒന്ന്, രണ്ട് അലോട്ട്‌മെന്റുകളില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്‌ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്‌മെന്റ് ലെറ്റര്‍ ആവശ്യമില്ല. താല്‍ക്കാലിക പ്രവേശനത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്‌ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. അതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും ഫീസടച്ച് സ്‌ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടയ്‌ക്കേണ്ടതുള്ളു. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്‌മെന്റ് ലെറ്ററിന്റ ഒന്നാമത്തെ പേജില്‍ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും ഒപ്പുവച്ചിരിക്കണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ബോണസ് പോയിന്റ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവര്‍ പ്രസ്‌തുത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഹാജരാക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട ബോര്‍ഡുകളില്‍നിന്ന് ലഭ്യമാകാത്ത വിദ്യാര്‍ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കും. പ്രവേശനത്തിനായി വിദ്യാര്‍ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന യോഗ്യത തെളിയിക്കുന്ന പകര്‍പ്പുകള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ സ്‌കൂള്‍ അധികൃതര്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രസ്‌തുത ഫലത്തിന്റെ സാധുത ഉറപ്പാക്കും. പ്രവേശന സമയത്ത് വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെയും സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റയും അസ്സല്‍ നിര്‍ബന്ധമായും ഹാജരാക്കണം. മൂന്നാം അലോട്ട്‌മെന്റിനോടൊപ്പം വിവിധ ക്വാട്ടകളിലെ അഡ്‌മിഷന്‍ നടക്കുമെന്നതിനാല്‍ ഒന്നില്‍ കൂടുതല്‍ ക്വാട്ടകളില്‍ പ്രവേശനത്തിന് അര്‍ഹത നേടുന്ന വിദ്യാര്‍ഥികള്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തിരഞ്ഞെടുക്കണം. പ്രവേശന നടപടികള്‍ ഒരേ കാലയളവില്‍ നടക്കുന്നതിനാല്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊരു ക്വാട്ടയിലെക്ക് പ്രവേശനം മാറ്റാന്‍ സാധിക്കില്ല.അപേക്ഷിച്ചിട്ടും ഇതുവരെയും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കി നല്‍കണം.






