
ഇന്ത്യന്‍ സിനിമ പ്രേമികള്‍ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സജ്ഞയ് ലീല ബന്‍സാലിയുടെ പത്മാവതി. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ ദീപികയും ഷാഹിദും റണ്വീര് സിങുമാണ് താരങ്ങള്‍. ബനസാലയുടെ ഇഷ്ട താരജോഡിയാണ് റണ്‍വീറും ദീപികയും. രാംലീല, ബജ്രാവോ മസ്താനി എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ബന്‍സാലിയുടെ ചിത്രത്തില്‍ ഷാഹിദ് ആദ്യമായാണ് അഭിനയിക്കുന്നത്. ദീപികയുടെ ഭര്‍ത്താവിന്റെ വേഷത്തിലാണ് താരമെത്തുന്നത്. എന്നാല്‍ താരത്തിന്റെ പുതിയ നിലപാട് ബന്‍സാലിയെ വെട്ടിലാക്കിയിരിക്കുകയാണ്.
ചുംബന രംഗങ്ങളിലൊന്നും അഭിനയിക്കാന്‍ സാധിക്കില്ലെന്നാണ് ഷാഹിദ് പറയുന്നത്. കാരണം കുഞ്ഞായതോടെ ഇത്തരം രംഗങ്ങളില്‍ നിന്നൊഴിയുകയാണ് പിന്നെ ഇത്തരത്തില്‍ അഭിനയിക്കുന്നതിനോട് ഭാര്യ മിറയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കാന്‍ ബന്‍സാലി നിര്‍ബന്ധിതനായിരിക്കുകയാണ്. എന്നാല്‍ ഈ തീരുമാനം ബോളിവുഡില്‍ ഷാഹിദിനെ കുഴയ്ക്കുമെന്ന് ബി ടൗണ്‍ പറയുന്നു. കാരണം ചില സിനിമകളില്‍ സ്വാഭാവികതയ്ക്ക് ഇത് ഒഴിവാക്കാനാവില്ലല്ലോ.






