
ആരാധകര്‍ക്കേറെ ഇഷ്ടപ്പെട്ടതാരമാണ് ശ്രീദേവി. നിരവി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഏറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ അവസാന ചിത്രമായ ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ വീണ്ടും തിയേറ്ററുകളിലേക്കെത്തുകയാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചൈനയിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. 6000 സ്ക്രീനുകളിലാണ് ചിത്രമെത്തുക.
ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത ഇംഗ്ലീഷ് വിംഗ്ലീഷ് 2012 ലായിരുന്നു റിലീസിനെത്തിയത്. ശ്രീദേവിയുടെ മടങ്ങിവരവ് കൂടിയായിരുന്നു ഈ ചിത്രം. ദേശീയതലത്തില്‍ വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ശ്രീദേവിയുടെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 24 നാണ് ചിത്രം റീറിലീസിനെത്തുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.






