
ഗൂര്‍ഗൗണ്‍ : 'പശുവിന് പാലു കുടിച്ചാല്‍ കുറ്റവാളികള്‍ നല്ലവരാകും' എന്ന വാദവുമായി ഹരിയാന സര്‍ക്കാര്‍ രംഗത്ത്. ജയിലില്‍ കഴിയുന്ന ക്രിമിനലുകളുടെ മനംമാറ്റാന്‍ പശുവില്‍ പാലിന് കഴിയുമെന്ന വാദവുമായി ജയിലില്‍ കാലിവളര്ത്താന് ഒരുങ്ങുകയാണ് സര്‍ക്കാര്‍.
പശുവിന് പാല് കുടിക്കുന്ന ജയില്‍ പുള്ളികള്‍ക്ക് മാനസാന്തരമുണ്ടാകും. അങ്ങനെ അവര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും പിന്തിരിയും. ഇതിനെല്ലാം പുറമേ പശുക്കളെ വളര്‍ത്തി കൂലി നേടാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കുമെന്നും ഹരിയാന ഗോ സേവ അയോഗ് ഭാനി റാം മംഗള വിശദീകരിക്കുന്നു.
ആറു ജയിലുകളിലായി കാലിത്തൊഴുത്ത് നിര്‍മ്മിക്കാന്‍ പന്ത്രണ്ട് കോടിയോളം രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. ഇതിലൂടെ ഹരിയാന നിരത്തുകളില്‍ അലയുന്ന ആയിരക്കണക്കിന് പശുക്കള്‍ക്ക് അഭയം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.






