
ഇക്വഡോര്‍: ഗാല്പാഗാവോസ് ദ്വീപുകള്‍ പുനരുജ്ജീവിപ്പിക്കാനൊരുങ്ങി ഡി കാപ്രിയോ. വൈല്‍ഡ് എന്ന എന്‍.ജി.ഒയുമായി ചേര്‍ന്നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നത്. ഇതിനായി 300 കോടി രൂപയാണ് താരം ധനസഹായമായി നല്‍കുക. തന്റെ ഇന്‍സ്റ്റഗ്രാം പേജ വഴിയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനും പ്രദേശത്തെ വിനോദസഞ്ചാരത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും ഈ പണം ഉപയോഗിക്കും. ഇതിനായി ഗാല്പാഗാവോസ് നാഷണല്‍ പാര്‍ക്ക് ഡയറക്ടറേറ്റ്, ഇക്വഡോറിലെ പരിസ്ഥിതി, ജലമന്ത്രാലയം, ചാള്‍സ് ഡാര്വിന് ഫൗണ്ടേഷന് എന്നിവയുള്‍പ്പെടെ നിരവധി സംഘടനകളും കൈകോര്‍ക്കുന്നുണ്ട്.
വംശനാശ ഭീഷണി നേരിടുന്ന 54 ജീവിവര്‍ഗങ്ങളുടെ ആവാസകേന്ദ്രമായ ഫ്ളോറിയാന ദ്വീപ് പുന:സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും. നമ്മള് നിര്‍ണ്ണായകമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അടുത്ത ഏതാനും ദശകങ്ങള്‍ക്കുളളില്‍ ഭൂമിയില്‍ അവശേഷിക്കുന്ന വനപ്രദേശങ്ങളില്‍ പകുതിയിലേറെയും അപ്രത്യക്ഷമായേക്കാമെന്നും അവയെ സംരക്ഷിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഡി കാപ്രിയോ പറഞ്ഞു.






