
''ഫെബ്രുവരി 14'' ഈ ദിനത്തിന് കൂടുതല്‍ വിവരണത്തിന്റെ ആവശ്യമില്ല. ലോക പ്രണയദിനമായ ഫെബ്രുവരി 14 നാണ് കെ എസ് ആര് ടി സി കൂത്താട്ടുകുളം ഡിപ്പോ തങ്ങളുടെ ബജറ്റ് ടൂറിസത്തിന്റെ നൂറാമത് ട്രിപ്പ് നടത്തുന്നത്. കുത്താട്ടുകുളം ഡിപ്പോയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര മണ്‍റോതുരുത്ത്, സംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കാണ്. പുലര്‍ച്ചെ 5.45ന് പുറപ്പെട്ടാല്‍ രാത്രി 11 മണിയോടെ തിരിച്ചെത്താന്‍ കഴിയും. 1070 രൂപയാണ് ഈ മനോഹരയാത്രയ്ക്കായി ഈടക്കുന്നത്.
ഏപ്രില്‍ 10ന് ഇടുക്കി അഞ്ചുരുളിയിലേക്കുള്ള യാത്രയോടെയാണ് ആനവണ്ടി ഉല്ലാസയാത്രയുടെ തുടക്കം. വളരെ നല്ല പ്രതികരണങ്ങളാണ് മൂന്ന് ജില്ലകളുടെ സംഗമസ്ഥാനമായ കൂത്താട്ടുകുളം വിനോദയാത്രയ്ക്ക് ലഭിക്കുന്നത്.ഗവി, മണ്‍റോതുരുത്ത്, ചതുരംഗപ്പാറ, മലക്കപ്പാറ, പരുന്തുംപാറ, പാഞ്ചാലിമേട്, അഞ്ചുരുളി, മാമലക്കണ്ടം, മൂന്നാര്‍ തുടങ്ങിയവയാണ് ഇതുവരെ നടത്തിയ യാത്രകള്‍.
ബജറ്റ് ടൂറിസത്തിന് ഡിപ്പോയുടെ വരുമാന വര്‍ധനയില്‍ ഗണ്യമായ സംഭാവന നല്‍കാനായി കഴിയുന്നുണ്ട്. മറ്റ് പല ഡിപ്പോകളും വിനോദയാത്രയുടെ നൂറും നൂറ്റമ്പതും ട്രിപ്പുകള്‍ പിന്നിട്ടട്ടുണ്ട്.







Comments