
എഷ്യാനെറ്റ് ഡയറക്ടര്‍ കെ. മാധവന്റെ മകന്റെ വിവാഹാഘോഷച്ചടങ്ങില്‍ ബോളിവുഡിലെയും തമിഴകത്തെയും താരങ്ങള്‍ പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, കരണ്‍ ജോഹര്‍, കമല്ഹാസന്,പൃഥ്വിരാജ്, ആമിര്‍ ഖാന് , വ്യവസായി യൂഹഫലി തുടങ്ങി ഒട്ടേറെ പ്രമുഖരാണ് രാജസ്ഥാനില്‍ വെച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തത്. വിവാഹാഘോഷച്ചടങ്ങില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുംമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
കഴിഞ്ഞ ദിവസം മോഹന്‍ലാലും അക്ഷയ് കുമാറും ഡാന്‍സ് കളിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെയിതാ പൃഥ്വിരാജിനൊപ്പം അക്ഷയ് കുമാര്‍ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറുന്നത്.
അക്ഷയ്കുമാറുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് പൃഥ്വിരാജ്. താരത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ അക്ഷയ്കുമാറാണ് നായകനായെത്തുന്നത്. സെല്‍ഫി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത. ധര്‍മ പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫള ഗുഡ് ഫിലിംസ് എന്നിവര്‍ക്കൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.






