കാമുകിക്ക് പ്രണയ ദിനത്തില്‍ സമ്മാനം വാങ്ങി നല്കുന്നതിനായുള്ള പണം കണ്ടെത്തുന്നതിനായി ആടിനെ മോഷ്ടിച്ച യുവാവും സുഹൃത്തും പിടിയില്‍. സംഭവം നടന്നത് വിഴുപുരം ജില്ലയിലെ മലയരശന്‍കുപ്പത്തിലാണ്.
ഗ്രാമത്തിലെ കര്‍ഷകരുടെ വീട്ടില്‍ നിന്ന് ആടിനെ മോഷ്ടിച്ച അരവിന്ദ് കുമാറും (20) സുഹൃത്തായ മോഹന്‍ (20)മാണ് പിടിയിലായത്. ബൈക്കില്‍ രക്ഷപ്പെടാനായി ഇരുവരും ശ്രമിച്ചെങ്കിലും കര്‍ഷകര്‍ ബഹളം ഉണ്ടാക്കിയതോടെ നാട്ടുകാര്‍ യുവാക്കളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കാമുകിക്ക് പ്രണയദിന സമ്മാനം വാങ്ങുന്നതിനായി പണം കണ്ടെത്താനാണ് മോഷ്ടിച്ചതെന്ന് അരവിന്ദ് പറഞ്ഞു. മോഷണത്തിന് ശേഷം ആടിനെ ചന്തയില്‍ കൊണ്ട് പോയി വില്‍ക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. അതിനായിയാണ് മോഹന്റെ സഹായം തേടിയത്.






