
മാളികപ്പുറം സിനിമയുടെ വിജയത്തിനുശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന പുതിയ ചിത്രമാണ് ഗന്ധര്‍വ ജൂനിയര്‍. ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒരു ഫാന്‍ മേഡ് ചിത്രം പങ്കുവെച്ച് നടന് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കിരീടം ചൂടി ഗന്ധര്‍വന്റെ രൂപത്തിലുളള ചിത്രമാണിത്.
‘ഈ എഡിറ്റ് എനിക്ക് ഇഷ്ടമായെന്നും എന്നാല്‍ എന്റെ ഗന്ധര്വ്വന് വ്യത്യസ്തനാണെന്നുമാണ് ഉണ്ണി മുകുന്ദന് പറയുന്നത്. നിങ്ങള്‍ ഗന്ധര്‍വ ജൂനിയര്‍ ആസദ്രിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു നിങ്ങളുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു’ ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ കുറിച്ചു.
നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായെത്തുന്നത്. പലര്‍ക്കും ഉണ്ണി മറുപടിയും നല്കി. 40 മകാടി ബജറ്റിലൊരുങ്ങുന്ന സൂപ്പര്‍ഹീറോ ചിത്രം വിഷ്ണു അരവിന്ദാണ് സംവിധാനം ചെയ്യുന്നത്. പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം മിന്നല്‍ മുരളിക്കുശേഷം മലയാളത്തിലെത്തുന്ന മറ്റൊരു സൂപ്പര്‍ ഹീറോ ചിത്രം കൂടിയാണ്. ഫാന്റസിയും ഹാസ്യവുമാണ് ചിത്രത്തിന്റെ ജോണര്‍.
ജേക്സ് ബിജോയ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു ഭട്ടതിരി, ക്രിസ്റ്റി സെബദസ്റ്റിയന് എന്നിവരാണ്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. വിഎഫ്എക്സ് മൈന്‍ഡ്സ്റ്റൈന്‍ സ്റ്റുഡിയോസ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ. വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.






