
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരേ നടത്തിയ അഴിമതി ആരോപണത്തില്‍ കയ്യിലുള്ള തെളിവുകള്‍ ബുള്ളറ്റ്പ്രൂഫുകളെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി. ഒരു കോണ്‍ഗ്രസ് എംപി മോഡിക്കെതിരേ നടത്തിയ ആരോപണത്തിന്റെ തെളിവുകളുടെ കാര്യം ചോദിച്ചപ്പോഴാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം തെളിവുമായി ബന്ധപ്പെട്ട രഹസ്യം രാഹും സൂക്ഷിച്ചു. പാര്‍ലമെന്റില്‍ സംസാരിക്കുന്നതിന് തന്നെ തടഞ്ഞെന്ന് രാഹുല്‍ വീണ്ടും ആരോപിച്ചു.
അതേസമയം ചര്‍ച്ച ചെയ്യേണ്ട വിഷയത്തെക്കുറിച്ച് രാഹും ഒരു നോട്ടീസും ഇതുവരെ സബ്മിറ്റ് ചെയ്തില്ലെന്നാണ് ഗവണ്മെന്റിന്റെ മറുപടി. വ്യാഴാഴ്ച പ്രതിപക്ഷം ചര്‍ച്ച വേണമെന്ന ആവശ്യത്തിലും അഗസ്റ്റാ വെസ്റ്റ്ലാന്റ് അഴിമതിയുമായി ബന്ധപ്പെട്ട കേസിലും ബഹളം വെച്ചുകൊണ്ടാണ് രാജ്യസഭ തുടങ്ങിയത്. അഗസ്റ്റാ വെസ്റ്റലാന്റ് കേസില്‍ ക്രിസ്ത്യന്‍ മൈക്കല്‍ പരാമര്‍ശിച്ച യുപിഎയിലെ ആദ്യ കുടുംബത്തെക്കുറിച്ച് നടത്തിയ പരാമര്‍ശ കാര്യത്തില്‍ ആദ്യം ചര്‍ച്ച വേണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. ഇതില്‍ കുപിതരായ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ സഭ നിര്‍ത്തിവെച്ചു. കറന്‍സി നിരോധനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പരാജയമായതോടെ രാഹുലിന്റെ ആരോപണത്തിന്റെ സസ്പെന്‍സ് പൊളിയാതെ തന്നെ നിന്നു.
ആരോപത്തിണല് തന്റെ കയ്യിലുള്ള തെളിവുകളുടെ വിശദാംശങ്ങള്‍ രാഹുല്‍ പറയാതെ വന്നതോടെ ഊഹാപോഹങ്ങള്‍ക്കും ശക്തികൂടി. പ്രശാന്ത് ഭൂഷന് സുപ്രീംകോടതിയില്‍ നല്കിയ പരാതിയുമായി ബന്ധപ്പെട്ടതാണെന്ന് ഒരു കൂട്ടര് വാദിച്ചു. ഇ വാലറ്റുമായി നോട്ട് രഹിത ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രചരണവുമായി ബന്ധപ്പെട്ടതാണെന്നാണ് മറ്റൊരു ഊഹാപോഹം. പാര്‍ലമെന്റിന്റെ വിന്റര്‍ സെഷന് കുളമായതോടെ ഫെബ്രുവരിയിലെ അടുത്ത സെഷന് വരെ കാത്തു വെയ്ക്കേണ്ട എന്നാണ് പാര്‍ട്ടി എംപിമാര്‍ പറയുന്നത്.






