
മിക്ക ആളുകളും ഇന്ന് സമൂഹ മാധ്യമങ്ങളിലെ താരങ്ങളാണ്. പലരും അവരുടെ ജീവിതത്തിലെ പല നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
അമ്മായി അച്ഛന്റെയും, മരുമകളുടേയും ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിയ്ക്കുന്നത്. വീഡിയോയിലുള്ള പെണ്‍കുട്ടിയുടെ പേര് തന്വി എന്നാണ്. അവളുടെ ഭര്‍ത്താവ് രോഹന്റെ അച്ഛന് സുനിലാണ് വീഡിയോയില്‍ ഉള്ളത്. തന്വി എനിയ്ക്ക് ജനിയ്ക്കാതെ പോയ മകളാണ് മാത്രമല്ല തന്റെ അടുത്ത സുഹൃത്താണെന്നും തന്വിയെ കുറിച്ച് സുനില്‍ വിശേഷിപ്പിക്കുന്നത്.
എന്റെ മകന് തന്വിയെ പരിചയപ്പെടുത്തുമ്പോള്‍ തന്നെ അവള് അവന്റെ കാമുകിയാണ് എന്ന് എനിക്ക് മനസിലായിരുന്നു. ചിലപ്പോള്‍ അവന് നാണമായതുകൊണ്ടാകാം പറയാത്തത്. പക്ഷേ, നമുക്ക് നമ്മുടെ മക്കളെ അറിയാമല്ലോ' എന്നാണ് സുനില്‍ പറയുന്നത്. എല്ലാം കൊണ്ടും ഇണങ്ങിയ മരുമകള്‍ തന്നെയാണ് തന്വി എന്നും സുനില്‍ പറഞ്ഞത്.
സുനിലിന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പ്
എന്റെ മകന്, രോഹന് എന്നെ തന്വിയെ പരിചയപ്പെടുത്തി, അവള് അവന്റെ കാമുകിയാണെന്ന് ഞാന്‍ മനസ്സിലാക്കി. ഒരു പക്ഷെ എന്നോട് പറയാന്‍ അയാള്‍ക്ക് നാണമായിരുന്നു. പക്ഷേ ഞാന്‍ അവന്റെ പിതാവാണ് അതുകൊണ്ടു തന്നെ പെട്ടെന്ന് അതെനിയ്ക്ക് മനസിലായി.
അവള് ഞങ്ങളുടെ കുടുംബത്തിന് തികച്ചും അനുയോജ്യമായ കുട്ടിയാണ്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്, ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ അവള് എന്റെ കാലില്‍ തൊട്ടു. മാത്രമല്ല, അവള് വളരെ നന്നായി സംസാരിക്കുകയും ചെയ്തു! അവളെ പെട്ടെന്നു തന്നെ എല്ലാവര്ക്കും ഇഷ്ടപ്പെട്ടു! അന്ന് ഞങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, സംസാരിച്ചു, ചിരിച്ചു. താമസിയാതെ, രോഹനും തന്‍വിയും വിവാഹിതരായി, അത് മനോഹരമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു.
വിവാഹ ഒരുക്കങ്ങളെല്ലാം ഞങ്ങള്‍ ഒരുമിച്ചാണ് ചെയ്തത്. സത്യത്തില്‍ ഞാനും തന്‍വിയുടെ അച്ഛനും ഒരുമിച്ചാണ് വിവഹ വേദികള്‍ തിരഞ്ഞെടുത്തത്, അപ്പോള്‍ അവിടെയുള്ള ഒരു ജോലിക്കാരന് ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു, 'രണ്ട് അമ്മായിയപ്പന്മാര്‍ ഒരുമിച്ച് ഒരു വിവാഹ വേദി ഒരുക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല!' അത് കേട്ട് ചിരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.
കല്യാണം കഴിഞ്ഞ് തന്വി ഞങ്ങളോടൊപ്പം താമസം മാറി. ക്രമേണ, ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. മിക്കവാറും എല്ലാ ദിവസവും രാവിലെ ഒരു കപ്പ് ചായ കുടിച്ച് ഞങ്ങള്‍ സംസാരിക്കും. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഓംലെറ്റ് ഇഷ്ടമാണ്, ഇടയ്ക്കിടെ, അവള് അത് രണ്ടെണ്ണം ഉണ്ടാക്കി, ഞങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കും. വാസ്തവത്തില്‍, അവളാണ് ഇന്റര്‍നെറ്റിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിപ്പിച്ചു തന്നത്. ഞങ്ങള്‍ ഒരുമിച്ച് കുറച്ച് വീഡിയോകള്‍ പോലും ചെയ്തിട്ടുണ്ട്!
തന്വിയുമൊത്തുള്ള കഴിഞ്ഞ കുറച്ച് മാസങ്ങള്‍ വളരെ സന്തോഷകരമാണ്. ഒരു പിതാവെന്ന നിലയില്‍, തന്വിയോടൊപ്പമുള്ള സന്തോഷത്തെക്കുറിച്ച് എനിക്ക് വികാരാധീനനാകാതിരിക്കാന് കഴിയില്ല. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു മകള്‍ കൊണ്ടുവരുന്ന സന്തോഷം ഒടുവില്‍ ഞാന്‍ മനസ്സിലാക്കുന്നു അവള് എനിക്ക് പിറക്കാതെ പോയ മകളാണ്!






