
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാന് ചിത്രം ‘പഠാന്’ റിലീസിനെത്തിയത്. 1000 കോടി ക്ലബ്ബില്‍ കയറിയ ഈ ചിത്രം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അതിന്റെ സന്തോഷം ഷാരൂഖ് പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ പങ്കിട്ടിരിക്കുകയാണ് എസ്.ആര്.കെ. വീഡിയോയില്‍ കുട്ടികളും അദ്ധ്യാപകരും ‘പഠാന്’ സിനിമയിലെ ‘ഝൂമേ ജോ പഠാന്’ എന്ന പാട്ടിനു ചുവടു വയ്ക്കുന്ന കുട്ടികളെ കാണാം. പിന്നീട് ആ കുട്ടികളുടെ കൂട്ടത്തില്‍ അദ്ധ്യാപകരും ചുവടു വയ്ക്കുന്നത് കാണാം. ‘‘കുട്ടികളെ പഠിപ്പിക്കാനും കുട്ടികളോടൊപ്പം ആസ്വദിക്കാനും കഴിയുന്ന അധ്യാപകരും പ്രൊഫസർമാരും ഉള്ളത് എത്ര ഭാഗ്യമാണ്. ഇവരെല്ലാം എഡ്യുക്കേഷണല്‍ റോക്ക്സ്റ്റാർസ് !!..’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ഷാരൂഖ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ കൊണ്ട് നിറയ്ക്കുന്നത്.






