
ജര്‍മ്മനിയില്‍ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റിന് വിധേയനായ 53 കാരന് എയ്ഡ്സ് രോഗം ഭേദമായി. സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ചികിത്സയിലൂടെ എയ്ഡ്സ് രോഗമുക്തി നേടുന്ന ലോകത്തെ മൂന്നാമത്തെ വ്യക്തിയാണിദ്ദേഹം.
പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഇയാള്‍ ഡസല്‍ഡോഫ് നഗരത്തില്‍ നിന്നുള്ളയാളാണ്. ലുക്കീമിയയ്ക്ക് ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹം കഴിഞ്ഞ നാല് വര്‍ഷമായി ആന്റി - റിട്രോവൈറല്‍ മരുന്നുകള്‍ കഴിക്കുന്നില്ലെന്നും ഇദ്ദേഹത്തിന്റെ ശരീരത്തില്‍ എച്ച്ഐവി സാന്നിദ്ധ്യമില്ലെന്നും, ലുക്കീമിയയേയും ഇയാള്‍ അതിജീവിച്ചെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
എച്ച്.ഐ. വി ബാധ ഇയാളില്‍ സ്ഥിരീകരിക്കുന്നത് 2008ലാണ്. അന്ന് മുതല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. എച്ച്.ഐ. വി വൈറസിനോട് സ്വാഭാവിക പ്രതിരോധ ശേഷിയുള്ള ഒരാളില്‍ നിന്നാണ് ഇദ്ദേഹത്തിന് സ്റ്റെം സെല്‍ മാറ്റിവച്ചത്.
നേരത്തെ യുകെയിലും, യുഎസിലും രണ്ട് പേര് സമാന ചികിത്സയിലൂടെ രോഗമുക്തി നേടിയിട്ടുണ്ട്. അതേ സമയം, സ്റ്റെം സെല്‍ ട്രാന്സ്പ്ലാന്റേഷന് എല്ലാ എച്ച്.ഐ.വി രോഗികളിലും വിജയകരമായിരിക്കില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.






