
നാഷണല്‍ ജോഗ്രഫിക് മാസികയുടെ പിക്ചര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യന്‍ വംശജനായ കാര്‍ത്തിക് സുബ്രഹ്മണ്യന്.
കാര്‍ത്തിക് അലാസ്കയിലെ ചില്‍കാറ്റ് ബാള്‍ഡ് ഈഗിള്‍ സങ്കേതത്തില്‍ വെച്ച് പകര്‍ത്തിയ 'പരുന്തുകളുടെ നൃത്തം' എന്ന ചിത്രമാണ് അംഗീകാരത്തിന് അര്‍ഹമായത്. സാല്‍മണ്‍ മീനുകളെ വേട്ടയ്ക്കിറങ്ങിയ പരുന്തുകള്‍ മരക്കൊമ്പിനായി നടത്തിയ പോരാട്ടമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.
കാര്‍ത്തിക്കിനെ വിജയിയായി പ്രഖ്യാപിച്ചത് അയ്യായിരത്തോളം പേരില്‍ നിന്നുമാണ്. നാഷണല്‍ ജോഗ്രഫിക് മാസികയുടെ മേയ് ലക്കത്തില്‍ കാര്‍ത്തിക്കിന്റെ ചിത്രങ്ങളുണ്ടാകും. നവംബര്‍ മാസമെത്തുമ്പോള്‍ സാല്‍മണ്‍ മത്സ്യങ്ങളെ ഭക്ഷിക്കാന്‍ ഒട്ടേറെ പരുന്തുകള്‍ ഇവിടെയെത്താറുണ്ട്. 2020 ലെ കോവിഡ് ലോക്ക്ഡൗണിലായിരുന്നു സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്ന കാര്‍ത്തിക് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്.






