പട്ന; പങ്കളിയെ തട്ടികൊണ്ട് പോയതായി യുവതിയുടെ പരാതി. ജീവിത പങ്കാളിയും ഭര്‍ത്താവിന്റെ സഹോദരിയുമായ സോണി ദേവി(18)നെ അവരുടെ മാതാപിതാക്കള്‍ തട്ടികൊണ്ട് പോയതായി ബിഹാര്‍ സമസ്തിപുര്‍ സ്വദേശിയായ ശുക്ലാദേവി (32)പൊലീസില്‍ പരാതി നല്കി. വനിതാ ഓഫീസറിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയട്ടുണ്ടെന്നും സംഭവത്തിലെ സത്യാവസ്ത പരിശോധിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചട്ടുണ്ട്.
ശുക്ലാദേവിയുടെ ഭര്‍ത്താവ് പ്രമോദ് ദാസിന്റെ സഹോദരിയാണ് സോണിദേവി. സോണിയും ശുക്ലാദേവിയും ആറ് മാസത്തിന് മുന്‍പാണ് വിവാഹിതരായത്. സോണിയുടെ മാതാപിതാക്കളും മറ്റുബന്ധുക്കളും എതിര്‍പ്പറിയിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി സോണിയെ തട്ടിക്കൊണ്ടുപോയെന്നാണ് ശുക്ലാദേവി ആരോപിക്കുന്നത്.
പ്രമോദ് ദാസും ശുക്ലാദേവിയും പത്ത് വര്‍ഷം മുമ്പാണ് വിവാഹിതരായത്. എന്നാല്‍ ശുക്ലാദേവിയും ഭര്‍ത്താവിന്റെ സഹോദരിയുമായി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹിതരായി ഒരുമിച്ച് താമസിച്ചുവരുന്നതിനിടെയാണ് സോണിയെ അവരുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയില്‍ പറയുന്നത്.
ഞങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നു. വിവാഹവും കഴിച്ചു. വിവാഹശേഷവും ഞങ്ങള്‍ വളരെ സന്തോഷത്തിലായിരുന്നു. ഇത് ശരിയായ പ്രണയമാണ്. സോണി വളരെ നല്ലവളാണ്'- ശുക്ലാദേവി പറയുന്നു.
സഹോദരി സോണിയും ശുക്ലാദേവിയും ഒരുമിച്ച് ജീവിക്കുന്നതില്‍ ഭര്‍ത്താവ് പ്രമോദിന് എതിര്‍പ്പില്ലായിരുന്നു.സോണിയുമായുള്ള വിവാഹ ശേഷം ശുക്ലാദേവി സുരാജ് കുമാര്‍ എന്ന് പേര് മാറ്റിയതായും ബന്ധുക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മുടിവെട്ടി ആണുങ്ങളെപോലെ വസ്ത്രം ധരിക്കുകയും ചെയ്തിരുന്നു. കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനായും ആലോചിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ചില വീഡിയോകള്‍ കണ്ടതോടെ ശുക്ല പിന്നീട് ശസ്ത്രക്രിയയില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.






