ഉയര്‍ന്ന ശമ്പളം, അഭിമാനിക്കാവുന്ന പദവി, വാഗ്ദാനം ചെയ്യപ്പെട്ട കരിയര്‍ പക്ഷേ ഈ യുവതി സന്തോഷവതിയല്ല. അവസാനം വാങ്ങിയിരുന്നതിന്റെ 40 ശതമാനം കുറവ് ശമ്പളം വാങ്ങിയ ഇവര്‍ പറയുന്നത് ഇപ്പോഴാണ് തനിക്ക് തന്റേതായ ജീവിതത്തിന് സമയം കിട്ടിയതെന്നാണ്.
ഓസ്ട്രേലിയക്കാരി ഗ്രേസ് മക് ക്ലീലാന്റിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. മിക്കയാളുകളും നല്ല ശമ്പളവും ഉയര്‍ന്ന പദവിയും കിട്ടാന്‍ വിശ്രമമില്ലാതെ കഠിനാദ്ധ്വാനം ചെയ്യുന്ന കാലത്ത് 6.6 ദശലക്ഷം രൂപ വാര്ഷികശമ്പളമുള്ള ജോലി ഉപേക്ഷിച്ച് റിസിപ്ഷനിസ്റ്റ് ആകാനുള്ള നീക്കത്തിലാണ് ഇവര്‍. ഇതിന് കാരണം ഒന്നേയുള്ളൂ ശാന്തമായ മനസ്സും മികച്ച ജീവിതവും.
റീടെയ്ല്‍ ഇന്ഡസ്ട്രിയിലെ സെയില്‍സ് അസോസിയേറ്റായി കരിയര്‍ ആരംഭിച്ച ഗ്രേസ് കഠിനാദ്ധ്വാനത്താല്‍ മേജര്ബ്രാന്റിന്റെ പുതിയ സ്റ്റോറിന്റെ മാനേജരായി മാറിയിരുന്നു. പുറത്ത് നിന്ന് നോക്കുമ്പോള്‍ മികച്ച കരിയറെന്ന് തോന്നുമെങ്കിലും യാഥാര്‍ത്ഥ്യം മറിച്ചാണെന്ന് ഇവര്‍ പറയുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍, പ്രകടനത്തിലെ ഉയര്‍ച്ച സ്ഥിരത നിലനിര്‍ത്താന്‍ വേണ്ടി വരുന്ന മാനസീകസമ്മര്‍ദ്ദം, നീണ്ട ജോലിസമയം, ദിവസേനയുള്ള യാത്രകള്‍, സ്വയം തെളിയിക്കാന്‍ വേണ്ടിയുള്ള നിരന്തര പോരാട്ടവും തന്നെ മാനസീകമായി ഏറെ തളര്‍ത്തുന്നതായിരുന്നെന്ന് ഇവര്‍ പറയുന്നു. ഓഫീസില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള മുഴുവന്‍ ഊര്‍ജ്ജവും ചോര്‍ന്നിരിക്കും. ജീവിതം മുഴുവന്‍ ജോലിയിലേക്ക് ചുരുങ്ങിപ്പോയെന്നും ഇവര്‍ പറയുന്നു. മാനസീകസമ്മര്‍ദ്ദം ഏറിയതോടെ ഗ്രേസ് തീരുമാനം തന്നെ മാറ്റി. ജോലി രാജിവെച്ച് പുതിയൊരു തൊഴില്‍ തേടി. പിന്നീട് ഒരു ഓഫീസ് ജോലി കിട്ടി.
ഒരു ആഡംബര കമ്പനിയില്‍ നിന്നും വീണ്ടും വന്‍ ശമ്പളവുമായി മറ്റൊരു ജോലി അവര്‍ സ്വീകരിച്ചു. ഇത് ഒരുലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം 66 ലക്ഷം രൂപ) വാര്‍ഷികശമ്പളം കിട്ടുന്നതായിരുന്നു. ഇതിന് പുറമേ ബോണസും യാത്രാബത്തകളും വേറെയും. സാമ്പത്തീകമായി ഏറെ മെച്ചമായിരുന്നെങ്കിലും ആ ജോലിയും മാനസീകമായി വീണ്ടും തളര്‍ത്തി. ഇതോടെ പണത്തിന് പിന്നാലെയുള്ള ഓട്ടം വേണ്ടെന്ന് ഗ്രേസ് തീരുമാനം എടുത്തു. അവര്‍ ഒരു റിസിപ്ഷനിസ്റ്റായും ഓഫീസ് മാനേജരായുമുള്ള ജോലി ഏറ്റെടുത്തു.
ഇത് അവരെ മനസ്സിനെ ശാന്തവും സമാധാനവുമുള്ള മറ്റൊരു ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇപ്പോള്‍ ജോലി കഴിഞ്ഞ് സ്വന്തം ചില ഹോബികളില്‍ ഏര്‍പ്പെടാന്‍ അവര്‍ക്ക് സമയം കിട്ടുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ കണ്ടന്റ്് ഉണ്ടാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവര്‍ പഠിക്കുയാണ്. 'ആള്ക്കാര് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാറുണ്ട്. അതിന് ഞാന്‍ റിസിപ്ഷനിസ്റ്റാണെന്ന് പറയും.' ആരും തന്റെ ജോലിയെ വിലയിരുത്താറില്ല.' തന്റെ ജോലിയെക്കുറിച്ച് പറയാന്‍ ഒരു മടിയുമില്ലെന്നും അവര്‍ പറയുന്നു. ഗ്രേസിന്റെ കഥ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ശ്രദ്ധയാണ് നേടുന്നത്. പണത്തേക്കാള്‍ മനശാന്തിയും സമയവുമാണ് പ്രധാന കാര്യങ്ങള്‍ എന്ന് ചിന്തിക്കുന്ന അനേകരാണ് ഗ്രേസിനെ പിന്തുണയ്ക്കുന്നത്.

Comments