
ഗൗതം മേനോന് സംവിധാനം ചെയ്ത് വിക്രം നായകനാകുന്ന ‘ധ്രുവനച്ചത്തിരം ’റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പാച്ച് വര്‍ക്ക് ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയാകുകയും പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗിമിക്കുകയുമാണ്. ധ്രുവനച്ചത്തിരത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്ന ജോലികള്‍ സംഗീതസംവിധായകന് ആരംഭിച്ചു കഴിഞ്ഞു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
‘ഗൗതം മേനോന്റെ ‘ധ്രുവനച്ചത്തിരം’ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്ന ജോലി തുടങ്ങി. ഡോൾബി 9.1.4 സൗണ്ടിൽ, ഉടനെ തിയേറ്ററുകളിൽ കാണാം’, ഹാരിസ് ജയരാജ് ട്വീറ്റ് ചെയ്തു.
‘ഗൗതം മേനോന്റെ ‘ധ്രുവനച്ചത്തിരം’ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്ന ജോലി തുടങ്ങി. ഡോൾബി 9.1.4 സൗണ്ടിൽ, ഉടനെ തിയേറ്ററുകളിൽ കാണാം’, ഹാരിസ് ജയരാജ് ട്വീറ്റ് ചെയ്തു.
2016ലാണ് ധ്രുവനച്ചത്തിരം ചിത്രീകരണം ആരംഭിക്കുന്നത്. ചില സാങ്കേതിക തടസങ്ങളാല്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. ആരാധകർ തുടർച്ചയായി അപ്ഡേറ്റുകൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അണിയറപ്രവർത്തകർ പ്രതികരിച്ചിരുന്നില്ല. ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ഉദയനിധി സ്റ്റാലിനാണ് വിതരണം .
‘ധ്രുവനച്ചത്തിരം’ ഒരു സ്പൈ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ്. വിക്രം ഒരു സീക്രട്ട് ഏജന്റായി എത്തുന്നു. ജോൺ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര ചിത്രത്തിലുണ്ട്.







Comments