
ശ്രീലങ്കന്‍ തമിഴ് നടന് പെണ്‍കുട്ടിയുമായി നടന് ചിമ്പു വിവാഹിതനാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പുതിയ പ്രചാരണം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ചിമ്പുവിന്റെ ഓഫീസ്. വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്ന് ചിമ്പുവിന്റെ മീഡിയ മാനേജര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഒരു ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമായി ചിമ്പുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്ത ഞങ്ങള്‍ നിഷേധിക്കുകയാണ്. അതില്‍ ഒരു സത്യവുമില്ല. വിവാഹം പോലുളള വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ ഞങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു. വിവാഹം സംബന്ധിച്ച് എന്തെങ്കിലും സന്തോഷവാര്‍ത്ത ഉണ്ടെങ്കില്‍ ആദ്യം വിളിച്ചറിയിക്കുക ഞങ്ങളുടെ മാധ്യമസുഹൃത്തുക്കളെയായിരിക്കും മാനേജര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പത്ത് തല’യാണ് ചിമ്പുവിന്റേതായി ഇനി റിലീസ് ചെയ്യാനുളള ചിത്രം. അനു സിത്താര, പ്രിയ ഭവാനി ശങ്കര്‍, കാര്‍ത്തിക് , ഗൗതം വാസുദേവ് മേനോന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.






