ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിലൂടെ വിജയ്-തൃഷ കോംബോ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് തെന്നിന്ത്യൻ സിനിമാപ്രേമികൾ. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
ഇപ്പോഴിതാ വിജയ്യും തൃഷയും വിമാന യാത്ര ചെയ്തതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ്.‘പെർഫക്റ്റ് കോംബിനേഷൻ. ഞങ്ങളെ തെരഞ്ഞെടുത്തതിന് നന്ദി. നിങ്ങളുടെ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം’, എന്നാണ് സ്പൈസ്ജെറ്റിന്റെ സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചത്. ‘കുരുവി’ എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്.
അതേസമയം ലിയോയുടെ ചിത്രീകരണം കശ്മീരിൽ പുരോഗമിക്കുകയാണ്. വിജയ്ക്കും തൃഷയ്ക്കും പുറമെ സഞ്ജയ് ദത്ത്, മലയാളി നടന് മാത്യു തോമസ്, അര്ജുന് സര്‍ജ, സംവിധായകരായ ഗൗതം മേനോന്, മിഷ്കിന്, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന് മന്‍സൂര്‍ അലിഖാന് നടി പ്രിയാ ആനന്ദ് എന്നിങ്ങനെ ഈയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്.
ഹോളിവുഡ് ചിത്രമായ ഹിസ്റ്ററി ഓഫ് വയലൻസിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സിനിമ എഴുതിയിരിക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. ലോകേഷ് കനകരാജിന്റെ ‘എൽസിയു’വിന്റെ ഭാഗമായിരിക്കുമോ ചിത്രമെന്ന ആകാംക്ഷയിലാണ് ആരാധകർ.

Comments