
വേണ്ടപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് കൊടുക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. അത്തരമൊരു സര്‍പ്രൈസിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിയ്ക്കുന്നത്. ajuzarts എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് സര്‍പ്രൈസ് നല്‍കിയിരിയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. സര്‍പ്രൈസ് നല്കിയതാകട്ടെ ajuzarts തന്നെയാണ്. മറ്റൊരാള്‍ അറിയാതെ അവരുടെ ചിത്രം വരച്ചു കൊടുത്താല്‍ തീര്‍ച്ചയായും അവര്‍ ഞെട്ടി പോകും. അത്തരത്തില്‍ താന്‍ വരച്ച ചിത്രമാണ് അജു മറ്റുള്ളവര്‍ക്ക് സര്‍പ്രൈസ് ആയി കൊടുക്കുന്നത്.
അജു നിരവധി ചിത്രങ്ങള്‍ ഇതു പോലെ വരച്ചു നല്‍കാറുണ്ട്. അതിന്റെ വീഡിയോ അക്കൗണ്ടില്‍ പോസ്റ്റും ചെയ്യും. അജുവിന്റെ നാടായ മലപ്പുറം ജില്ലയില്‍ കച്ചവടം ചെയ്യുന്ന ഒരാളുടെ ചിത്രം വരച്ച് അദ്ദേഹത്തെ ഞെട്ടിച്ച വീഡിയോ ലക്ഷക്കണക്കിനു ആളുകളാണ് കണ്ടത്. തന്റെ യാത്രയില്‍ പതിയുന്ന ചില മുഖങ്ങള്‍ ഈ ചെറുപ്പക്കാരന് തന്റെ പെന്സിലുകള് കൊണ്ട് ചിത്രങ്ങളാക്കും. അങ്ങനെ ഒരു യാത്രയില്‍ കണ്ടുമുട്ടിയ ആളുടെ മുഖമാണ് അജു വരച്ചിരിയ്ക്കുന്നത്.
' ജീവിത ലക്ഷ്യം തേടി പ്രവാസ ലോകത്തേക്ക് പോയ സഹോദരനെ വിധിയുടെ കറുത്ത കരങ്ങള്‍ ആക്സിഡന്റ് എന്ന പേരില്‍ കുറച്ചു കാലം കുറച്ച് കാലം കിടത്തി കളഞ്ഞു. ദൈവം ബാക്കി തന്ന ആരോഗ്യം കൊണ്ട് മറ്റൊരാളുടെ മുന്നിലും കൈ കാണിയ്ക്കാതെ ഒരു രൂപയുടെ മിഠായി വിറ്റും, പത്ത് രൂപയുടെ കടലപ്പൊതികള്‍ കച്ചവടം ചെയ്തും ജീവിതം പുലര്‍ത്തുന്ന എന്റെ നാട്ടുകാരന് ഇന്നത്തെ എന്റെ സര്‍പ്രൈസ് ഡ്രോയിംങ് ഈ സഹോദരന് ' എന്ന കുറിപ്പോടെയാണ് അജു ഈ വീഡിയോ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.






