
തമിഴ്നാട് തക്കല സ്വദേശിയായ മുഹൈദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡ്രൈവര്‍ രാജേഷും സംഘവുമാണെന്നു വെളിപ്പെടുത്തി മുഹൈദിന്‍. കാമുകിക്ക് ഇതില്‍ പങ്കില്ലെന്നും മുഹൈദിന്‍ പറഞ്ഞു. മുഹൈദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കാമുകി ഇന്ഷ, സഹോദരന് ഷഫീഖ് എന്നിവരുള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ഇന്ഷ ഒന്നാം പ്രതിയെന്നു കാണിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മുഹൈദിനും ഇന്‍ഷയും ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്നു പോലീസിന് പ്രാഥമിക വിവരം ലഭിച്ചിരുന്നു. എന്നാല്‍ തന്നെ തട്ടിക്കൊണ്ടുപോകലില്‍ ഇന്‍ഷയ്ക്ക് പങ്കില്ലെന്നു ചൂണ്ടിക്കാട്ടി മുഹൈദിന്‍ രംഗത്തെത്തി. ഇന്‍ഷയാണ് ഇതിലെ മുഖ്യസൂത്രധാരിയെന്ന പോലീസ് കണ്ടെത്തല്‍ തെറ്റാണെന്നും ഇന്ഷ അത്തരത്തിലുള്ള ഒരു പെണ്ണല്ല എന്നും മുഹൈദിന്‍ പറഞ്ഞു. ഡ്രൈവര്‍ രാജേഷാണ് പ്രധാന സൂത്രധാരനെന്നും മുഹൈദിന്‍ പറഞ്ഞു.






