
ഈ മാസം 17ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ബകാസുരന്. സംവിധായകനായ സെല്വരാഘവന് , നാട്ടി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തിയ ചിത്രം തിയേറ്ററുകളില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. എന്നാല്‍ ചിത്രം വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.
റാം, മൗനം പേസിയതേ, പരുത്തിവീരന്, ആദി ഭഗവാന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന് അമീര്‍ സുല്‍ത്താനാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ബി ജെ പിയുടെ പിന്തുണ ബകാസുരനുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.ബകാസുരന് നിര്‍മിച്ചതും സംവിധാനം ചെയ്തതും മോഹന്‍ ജി ആണ്. ചിത്രം കണ്ടതിന് ശേഷം ബി ജെ പി നേതാവ് എച്ച് രാജ ബകാസുരനെ പുകഴ്ത്തി സംസാരിച്ചിരുന്നു. എച്ച്.രാജ ഇത്രയും വേഗത്തില്‍ ഒരു സിനിമ കണ്ട് റിവ്യൂ ഇട്ടതെങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് അമീര്‍ പറഞ്ഞു. കാലാ , കബാലി, മദ്രാസ് എന്നീ ചി്ത്രങ്ങള്‍ ഇറങ്ങിയപ്പോള്‍ ഇതൊന്നും കണ്ടില്ലല്ലോയെന്നും അമീര്‍ ചോദിച്ചു.
ഉത്തരേന്ത്യയിലേപ്പോലെ അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ബകാസുരന് എന്ന ചിത്രത്തിന് ബി.ജെ.പി പിന്തുണയുണ്ടെന്നും അദ്ദേഹം. ബകാസുരന്റെ സംവിധാകന് മോഹന്‍ അമീറിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. പറഞ്ഞ കാര്യത്തില്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇതെന്നും അദ്ദേഹം അമീറിനോട് ആവശ്യപ്പെട്ട്.
സിനിമ കാണാതെ സിനിമയേക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് അമീര്‍ പറഞ്ഞുപരത്തുന്നത്. സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുത്. ചിത്രം പൂര്‍ത്തിയാക്കിയത് ലോണെടുത്തിട്ടാണെന്നും മോഹന്‍ തിരിച്ചടിച്ചു. നേരത്തേ ബോളിവുഡ് സംവിധാകന് അനുരാഗ് കശ്യപ്, നടന് കാര്‍ത്തി എന്നിര്‍ ബകാസുരനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.ബകാസുരന് യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയെടുത്ത ചിത്രമാണ്.






