
ഭൂകമ്പത്തില്‍ വന്‍ നഷ്ടം നേരിട്ട തുര്‍ക്കിയില്‍ വൈകാരികമായി പ്രതികരിച്ച് ഫുട്ബോള്‍ ആരാധകര്‍. കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ കളിപ്പാട്ടങ്ങള്‍ കൂട്ടമായി കളക്കളത്തിലേക്ക് ആരാധകര്‍ എറിഞ്ഞു. ഈ കളിപ്പാട്ടങ്ങള്‍ ഭൂകമ്പബാധിത പ്രദേശത്തേക്ക് അയയ്ക്കും.
ടര്‍ക്കിഷ് സൂപ്പര്‍ലീഗ് മാച്ചില്‍ ബസിക്താസും ഫ്രാപോര്‍ട്ടും തമ്മില്‍ ഞായറാഴ്ച നടന്ന മത്സരത്തിലാണ്കമ്പിളിയും പരുത്തിയും കൊണ്ടു നിര്‍മ്മിച്ച പലതരം പാവകള്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് എറിഞ്ഞത്. ഈ പാവകള്‍ ഭൂകമ്പബാധിത പ്രദേശത്തെ കുട്ടികള്‍ക്ക് കൈമാറും.
കളിപ്പാട്ടങ്ങളില്‍ ഭൂരിഭാഗവും ടെഡി ബേറുകളായിരുന്നു. പല നിറത്തിലും വലിപ്പത്തിലുമുള്ള ടെഡി ബേറുമായി ആരാധകര്‍ സ്റ്റേഡിയത്തിലെ കസേരകളില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരി 6 ന് തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പത്തില്‍ 50,000 പേരാണ് മരണത്തിന് കീഴടങ്ങിയത്. 16,000 കെട്ടിടങ്ങളും തകര്‍ന്നുവീണു.






