മുംബൈ : മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ഉള്ളിവില കുത്തനെ ഇടിഞ്ഞതോടെ ദുരിതത്തിലായി. വില കിട്ടാതായതോടെ കര്‍ഷകര്‍ കൃഷി നശിപ്പിക്കുകയായിരുന്നു. ഉള്ളിയുടെ വില ക്വിന്റലിന് 550 രൂപയായാണ് കുറഞ്ഞത്. വിളവെടുക്കാന്‍ പാകമായ 20 ടണ്‍ ഉളളികൃഷിയാണ് നാസിക്കിലെ നൈതാലെ ഗ്രാമത്തിലെ കര്‍ഷകനായ സുനില്‍ ബൊര്‍ഗുഡെ നശിപ്പിച്ചത്. ഏകദേശം 1.5 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു കൃഷിയിറക്കിയത്. എന്നാല്‍ വിളവെടുപ്പ് സമയമായപ്പോഴാണ് വില കുറഞ്ഞത്. ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ വരുമാനം കുറവ് ആണ്. വിള നശിപ്പിക്കുകയായിരുന്നു മുമ്പിലുളള ഏക പോംവഴി എന്നും വേതനയോടെ കര്ഷകന് പറഞ്ഞു.
70 ശതമാനമാണ് മൊത്തവ്യാപാര വിപണിയില്‍ സവാളയുടെ ശരാശരി വില്‍ കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 26 ക്വിന്റലിന് 1850 രൂപയില്‍ നിന്ന് വെളളിയാഴ്ച 575 രൂപയായി കുറഞ്ഞിരുന്നു. ഉളളി കൃഷി ചെയ്യുന്നതിന് ക്വിന്റലിന് 1500 രൂപയോളമാണ് ഉല്‍പ്പാദനച്ചെലവ്. മുന്തിരി കര്‍ഷകരും മഹാരാഷട്രയില്‍ പ്രതിസന്ധിയിലാണ്. പ്രാദേശിക മഹാ വികാസ് അഘാഡി നേതാക്കളും ഷേത്കാരി സംഘടനയും വെളളിയാഴ്ച വിലയിടിവില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചിരുന്നു.
എന്നാല്‍ രാജ്യത്ത് ഉളളിക്കയറ്റുമതിക്ക് നിരോധനമില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നു. 'ഉളളിയുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയോ, നിയന്ത്രിക്കുകയോ ചെയ്തിട്ടില്ല. 2022 ഡിസംബറില്‍ ഉള്ളി കയറ്റുമതി ഏകദേശം 50 ശതമാനം ഉയര്‍ന്ന് 52.1 മില്യണ്‍ ഡോളറായി. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ കയറ്റുമതി 16.3 ശതമാനം ഉയര്‍ന്ന് 523.8 മില്യണ്‍ ഡോളറിലെത്തി,' വാണിജ്യ മന്ത്രാലയമിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Comments