
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ലഹരി എത്തിച്ചുനല്‍കുന്ന സംഘം പിടിയില്‍. തളിപ്പറമ്പ് സ്വദേശികളായ അനീഷ് കുമാര്‍, മുഹമ്മദ് ഫാസി എന്നിവരാണ് പിടിയിലായത്. ജയില്‍ വളപ്പിലേക്ക് മതിലിന് പുറത്ത് നിന്ന് ബി.ഡി കെട്ടുകള്‍ വലിച്ചെറിയുന്നതിന് ഇടയിലാണ് പിടികൂടിയത്.
ജയില്‍ വളപ്പില്‍ നിന്ന് 120 പാക്കറ്റ് ബീഡി പിടികൂടി. പൊലീസ് ജയിലിന് പുറത്ത് നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ പിടിയിലായത്. എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്. ഇവരെ ചോദ്യം ചെയ്തെങ്കിലും ഒന്നും വെളിപ്പെടുത്തിയില്ല.
ആര്‍ക്കുവേണ്ടിയാണ്, ആരാണ് പണം നല്‍കിയത് തുടങ്ങിയ വിവരങ്ങള്‍ പൊലീസ് ചോദിച്ചെങ്കിലും ഇവര്‍ മറുപടി നല്‍കിയില്ല. ഇതിനിടെ ജില്ലാ ജയിലിലും സെന്‍ട്രല്‍ ജയിലിലും വ്യാപകമായ ലഹരി ഉപയോഗമുണ്ടെന്നും പൊലീസിന് തടയാനാകുന്നില്ലെന്നും ആരോപണമുയര്‍ന്നു.






