
താന്‍ കാന്താര സിനിമയുടെ കഥ പുനീത് രാജ്കുമാറിനോട് പറഞ്ഞിരുന്നുവെന്ന് റിഷബ് ഷെട്ടി. എന്നാല്‍ തിരക്കേറിയ ഷെഡ്യൂളും മറ്റ് ജോലികളും കാരണമാണ് അദ്ദേഹത്തിന് സിനിമ ചെയ്യാന്‍ കഴിയാതെയിരുന്നതെന്നും റിഷബ് പറഞ്ഞു.
പുനീത് എപ്പോഴും വ്യത്യസ്തമായ കഥകള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മറ്റ് സിനിമകള്‍ കാരണമാണ് കാന്താരയില്‍ പിന്മാറിയത് എന്ന് സംവിധായകന് ഒരഭിമുഖത്തില്‍ പറഞ്ഞു. പുനീത് ഒരിക്കല്‍ റിഷബിനെ വിളിച്ച് അദ്ദേഹത്തിന്റെ സിനിമയുമായി മുന്നോട്ട് പോകണമെന്ന്ആവശ്യമറിയിച്ചിരുന്നു. ഇതാണ് സിനിമ എടുക്കാന്‍ കൂടുതല്‍ കാലതാമസം വേണ്ടി വന്നത്.
ചിത്രീകരണത്തിലുടനീളം റിഷബ് പുനീതുമായി സംസാരിച്ചിരുന്നു. സിനിമയുടെ ചില സ്റ്റില്ലുകള്‍ കാണിച്ചു. 'ശിവ എന്ന കഥാപാത്രമായി എനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, എന്നാല്‍ പുനീത് ആ വേഷത്തിന് ഭംഗിയായി ചേരുമെന്നാണ് തോന്നിയത്, പ്രത്യേകിച്ച് എരുമയോട്ടത്തിന്റെ രംഗങ്ങളില്‍,' റിഷബ് കൂട്ടിച്ചേര്‍ത്തു. പുനീത് രാജ്കുമാര് എന്ന അതുല്യ കലാകാരന് 2021 ഒക്ടോബറിലായിരുന്നു വിടപറഞ്ഞത്.
ജിമ്മില്‍ വച്ച് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗം സിനിമാ പ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ കണ്ണീരാലാഴ്ത്തിയിരുന്നു.






