
ഗുവാഹട്ടി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പിടിക്കാനിറങ്ങിയിരിക്കുന്ന ബിജെപി മേഘാലയയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണുപോയെങ്കിലും ഭരണത്തില്‍ പങ്കാളിയായേക്കാന് സാധ്യത. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് ഇന്നലെ രാത്രിയില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയും ബിജെപിയുടെ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് സര്മ്മയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
എക്സിറ്റ്പോള്‍ ഫലം പുറത്തുവന്നതിന് പിന്നാലെ നടന്ന ഈ കൂടിക്കാഴ്ച തൂക്കുമന്ത്രിസഭ വന്നാലത്തെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നെന്നാണ് ഊഹാപോഹം. വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മേഘാലയയില്‍ എന്‍പിപി 24 സീറ്റുകളിലും ബിജെപി 12 സീറ്റുകളിലും മുന്നിലുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസും 12 സീറ്റുകളിലുണ്ട്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം ഉണ്ടായാല്‍ എന്‍പിപി ബിജെപിയുമായി സഖ്യമുണ്ടാക്കി ഭരിക്കാനുള്ള സാധ്യതകളിലേക്കാണ് സാംഗ്മ-ഹിമന്ത കൂടിക്കാഴ്ച വിരല്‍ചൂണ്ടുന്നത്.
മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് ഉണ്ടാക്കിയാകും ഇവര്‍ സര്‍ക്കാര്‍ രൂപീകരിക്കുക. ആസാമിലെ പ്രധാന നഗരമായ ഗുവാഹട്ടിയിലെ ഒരു വലിയ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. 2016 ല്‍ കോണ്‍ഗ്രസിനെ വീഴ്ത്തി ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ തന്ത്രം മുഴുവന്‍ സര്മയുടേതായിരുന്നു. വലിയ പ്രചാരമോ അറിയിപ്പോ കൂടാതെയായിരുന്നു മേഘാലയാ മുഖ്യമന്ത്രിയുമായി സര്‍മ കൂടിക്കാഴ്ച നടത്തിയത്.
അതേസമയം സൗഹൃദകൂടിക്കാഴ്ച എന്നാണ് രണ്ടു നേതാക്കളും നടത്തിയിരുന്ന പ്രതികരണം. ആസ്സാമിലെ മുഖ്യമന്ത്രി തന്നെയാണ് ബിജെപി നയിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡവലപ്മെന്റ് അലയന്റിന്റെയും തലവന്‍. ഇത് തൃണമൂല്‍ കോണ്‍ഗ്രസുമായോ കോണ്‍ഗ്രസുമായോ ഒരിക്കലും സഖ്യംഉണ്ടാക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.






