
ദുബായ്: ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് മലയാളി യുവാവിന്റെ മൃതദേഹം ദുബായ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പാലക്കാട് സ്വദേശി വടക്കേത്തറ മേലാര്‍ക്കോഡ് ഗ്രാമപറമ്പ് വീട്ടില്‍ പഴയന്റെയും പാറുവിന്റെയും മകന് പ്രജീഷ് കുമാര്‍(38) ആണ് മരണമടഞ്ഞത്. പാസ്പോര്ട്ടില് നിന്നാണ് യുവാവിന്റെ പേര് വിവരങ്ങള്‍ ലഭ്യമായത്.
ദുബായ് പോലീസും ഇന്ത്യന്‍ കോണ്‍സുലേറ്റുമാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹത്തെ അറിയാവുന്നവര്‍ എത്രയും വേഗം ബന്ധപ്പെടണമെന്നും സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു.






