ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി എന്ന എഐ ചാറ്റ്ബോട്ട് വലിയ പരീക്ഷകള്‍ പലതും പാസായതായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിലൊന്നാണ് പെനിസില്‍വാനിയയിലെ വാര്‍ട്ടണ്‍ സ്കൂളിലെ എം ബി എ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസാന പരീക്ഷ പാസായത്. തുടര്‍ന്ന് മെഡിക്കല്‍ പരീക്,യിലും നിയമ പരീക്,യിലും മികച്ച പ്രകടനം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
എന്നാല്‍ പുതിയ വാര്ത്ത്കള് പ്രകാരം ചാറ്റ് ജി പി ടി യി പി സെ് ഇ പരീക്ഷയില്‍ പരാജയപ്പെട്ടതായിയാണ്. ഈ പരീക്ഷണം നടത്തിയത് അനലറ്റിക്സ് ഇന്ത്യ മാഗസിനാണ് (എ ഐ എം ). 2022 ലെ യുപിഎസ്ഇ പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ഒന്നിലെ നൂറ് ചോദ്യങ്ങളാണ് എ.ഐ.എം. ചാറ്റ് ജിപിടിയോട് ചോദിച്ചത്. എന്നാല്‍ ശരിയായി ഉത്തരം പറയാനായത് 54 ചോദ്യങ്ങല്ക്ക് മാത്രമാണ്. 87.54യാ യിരുന്നു ഇതിന്റെ കട്ട് ഓഫ് സ്കോര്‍.
ഇന്ത്യയിലെ വര്‍ത്തമാനകാല സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങള്‍, ചരിത്രം, ഭൂമിശാസ്ത്രം, സമ്പദ് വ്യവസ്ഥ, ശാസ്ത്രം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു .
2021 വരെയുള്ള വിവരങ്ങളാണ് ചാറ്റ്ജിപിടിയിലുള്ളത് എങ്കിലും പരീക്ഷാ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ അത് ഒരു പ്രശ്നമായിരുന്നില്ല. എ ഐ എം പറയുന്നത് ജിയോഗ്രഫി, സമ്പദ് വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങളിലും ചാറ്റ് ജി പി ടി തെറ്റായി ഉത്തരം നല്‍കിയെന്നാണ്. ചില ചോദ്യങ്ങള്‍ക്ക് മറുപടിയായി ഓപ്ഷനുകളില്‍ നല്കിയിട്ടില്ലാത്ത ' ഇവയില്‍ ഒന്നുമല്ല' എന്ന മറുപടിയും നല്കി.






