
കോമഡി ഷോകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് തേലക്കാട്. ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ സൂരജ് കഴിഞ്ഞ ദിവസം ഒരു സന്തോഷ വാര്‍ത്ത ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
പുതിയ കാര്‍ സ്വന്തമാക്കി എന്ന സന്തോഷവാര്‍ത്തയാണ് സൂരജ് പങ്കുവെച്ചത്. സ്കോട സ്ലാവിയയാണ് താരം സ്വന്തമാക്കിയ വാഹനം. അങ്ങനെ ഒരുപാട് നാളുകളായുളള ആഗ്രഹം സഫലമായി എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വാഹനത്തിന്റെ ചിത്രം സൂരജ് പങ്കുവെച്ചത്. സ്ലാവിയയുടെ അംബീഷന്‍ എന്ന വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. 14.30 ലക്ഷം രുപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വിലയെന്നാണ് വിവരം.
1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ എന്നീ ടീ.എസ്. ഐ പെട്രോള്‍ എന്‍ജിനുകളിലാണ് ഈ വാഹനം എത്തിയിട്ടുളളത്. ഇതില്‍ 1.0 ലിറ്റര്‍ എന്ജിന് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് മോഡലാണ് സൂരജ് സ്വന്തമാക്കിയിരിക്കുന്നത്. ഈ എന്ജിന് 113 ബിഎച്ച്പി പവറും, 175 എന്‍.എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ എന്ജിന് 148 ബി.എച്ച്.പി പവറും 250 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ , ഓട്ടോമാറ്റിക് , ഏഴ് സ്പീഡ് ഡി.എസ്.ജി എന്നിവയാണ് ഈ വാഹനത്തിലെ ട്രാന്സ്മിഷനുകള്.
കൂപ്പെ ഡിസൈനില്‍ ഒരുങ്ങിയിട്ടുളള ഈ വാഹനത്തിന്റെ സിഗ്നേച്ചര്‍ ബട്ടര്ഫ്ഴൈ ഗ്രില്ല്, എല്‍ ഷേപ്പ് എല്‍.ഇ.ഡി.ആര്.എല്‍ നല്കിയിട്ടുളള ഹെഡ്ലാമ്പ്, ക്ലാഡിങ്ങ് അകമ്പടിയില്‍ നല്കിയിട്ടുളള ഫോഗ്ലാമ്പ്. ഷാര്‍പ്പ് എഡിജുകള്‍ നല്കിയിട്ടുളള ബമ്പര്‍, ബോണറ്റില്‍ നല്കിയിട്ടുളള ലൈനുകളും സ്കോഡയുടെ ലോഗോയുമാണ് സ്ലാവിയുടെ മുഖം അലങ്കരിച്ചിരിക്കുന്നത്. 16 ഇഞ്ച് അലോയിവീലും , എല്‍.ഇ.ഡി ടെയ്ല്‍ലാമ്പും സൗന്ദര്യം വര്‍ധിപ്പിക്കുന്നു.






