
അപൂര്‍വമായി മാത്രമാണ് ഹാച്ച്ബാക്കുകള്‍ സ്റ്റണ്ടുകള്‍ക്ക് ഉപയോഗിക്കാറുള്ളൂ. കുഞ്ഞന്‍ കാറായ ടാറ്റ നാനോ ഓഫ് റോഡിംഗിന് ഉപയോഗിക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. പഴയ തലമുറ മഹീന്ദ്ര ഥാര്‍, സ്കോര്‍പിയോ 4×2 എഎസ്യുവികള്ക്കൊപ്പമായിരുന്നു ടാറ്റ നാനോയുടെ ഓഫ് റോഡിംഗ്. ഹണി വ്ലോഗ് എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വ്ലോഗറും സുഹൃത്തുക്കളും അവരുടെ കാറുകളില്‍ ഓഫ്-റോഡിംഗിന് പോകുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുക.
പഴയ തലമുറ മഹീന്ദ്ര ഥാര്‍ 4×4 , മഹീന്ദ്ര സ്കോര്‍പിയോ 4×2 എസ്യുവി എന്നിവക്കൊപ്പം ടാറ്റ നാനോയും ഉണ്ട്. സ്കോര്‍പിയോ 4×2 എസ്യുവിക്ക് പിന്നിലായി വേ്ലാഗര്‍ തന്നെയാണ് ടാറ്റ നാനോ ഓടിച്ചിരുന്നത്. ഒരു ഹെയര്‍പിന്‍ വളവില്‍ വെച്ച് സ്കോര്‍പിയോയുടെ ട്രാക്ഷന്‍ നഷ്ടപ്പെടുകയും പിന് ചക്രങ്ങള്‍ സ്വതന്ത്രമായി കറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും കാര്‍ കയറിപ്പോയി. തുടര്‍ന്ന് അവര്‍ ഓഫ്റോഡിംഗിന് അനുകൂലമായ സ്ഥലത്തെത്തി. മഹീന്ദ്ര ഥാര്‍ ഡ്രൈവറാണ് തുടക്കം കുറിച്ചത്. കുത്തനെയുള്ള കയറ്റം എളുപ്പമാണെന്ന് തോന്നുമെങ്കിലും കുറച്ച് ബുദ്ധിമുട്ടാണ് കയറ്റാന്‍. കയറ്റം കയറി കഴിഞ്ഞാല്‍ ചെളിക്കുഴിയുണ്ട്. മഹീന്ദ്ര ഥാര്‍ ഡ്രൈവര്‍ ഫോര്‍വീല്‍ ഡ്രൈവിലിട്ട് വണ്ടിയെടുത്തു കുത്തനെയുള്ള ഭാഗത്ത് വണ്ടി ചെറുതായൊന്ന് ഇഴഞ്ഞെങ്കിലും വണ്ടി കയറിപ്പോയ ശേഷം അത് ചെളിയിലും ഇറക്കി.
മഹീന്ദ്ര ഥാര്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി.
തുടര്‍ന്ന് മഹീന്ദ്ര സ്കോര്‍പിയോ വണ്ടി എടുത്തു. ഡ്രൈവര്‍ മുകളിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും അത് മുകളില്‍ കുടുങ്ങി നിന്നു. പിന് ചക്രങ്ങള്‍ നിലത്തു നിന്ന് അകന്നതിനാല്‍ ട്രാക്ഷന്‍ കണ്ടെത്താനായില്ല. എസ്യുവി കുടുങ്ങിയതോടെ എല്ലാവരും കൂടി അത് പിന്നോട്ട് തള്ളി. ഒരു പ്രാവശ്യം കൂടി ശ്രമിച്ചെങ്കിലും ഇപ്രാവശ്യവും ഫലം വ്യത്യസ്തമായിരുന്നില്ല. പിന്നാലെയാണ് ടാറ്റ നാനോയുടെ കയറ്റി. ഥാറിനെ പോലെ തന്നെ വലിയ പ്രതിസന്ധികള്‍ ഇല്ലാതെ ഈസിയായി നാനോ കയറിപ്പോയി. വീഡിയോയുടെ അവസാനം ടാറ്റ നാനോ ചെളിയില്‍ കുടുങ്ങുന്നുണ്ടെങ്കിലും ഓഫ്-റോഡ് സാഹചര്യങ്ങളില്‍ മികച്ച പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചതെന്ന് പറയാതിരിക്കാനാവില്ല.






